അണ്വായുധങ്ങൾ അധാർമികവും യുക്തിരഹിതവും: ഫ്രാൻസിസ് മാർപാപ്പ

 In News
അ​ണ്വാ​യു​ധ​ങ്ങ​ൾ അ​ധാ​ർ​മി​ക​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ ധാ​ർ​മി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ധി ക​ഴി​ഞ്ഞു. ഒ​രു തി​രി​ച്ചു​പോ​ക്ക് അ​നി​വാ​ര്യ​മാ​ണ്. ഇ​ന്ന​ത്തെ അ​ത്യാ​ധു​നി​ക ആ​ണ​വാ​യു​ധ​ങ്ങ​ൾ മ​നു​ഷ്യ​രാ​ശി​യു​ടെ നാ​ശ​ത്തി​നോ അ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ നാ​ശ​ത്തി​നോ വ​ഴിതെ​ളി​ക്കു​മെ​ന്ന അ​പ​ക​ടസാ​ധ്യ​ത മു​ന്നി​ലു​ണ്ടെന്നും ​അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. 
 
മ്യാ​ൻ​മ​റി​ലും ബം​ഗ്ലാ​ദേ​ശി​ലും ആ​റു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ധാ​ക്ക​യി​ൽനി​ന്നു റോ​മി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ർ​പാ​പ്പ ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്.
 
ഫാ​ൻ​സി​സ് മാ​ർ​പാ​പ്പ: എ​ന്താ​ണു മാ​റ്റം? യു​ക്തി​രാ​ഹി​ത്യ​മാ​ണ് കൂ​ടി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 34 വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​ണ​വ മേ​ഖ​ല​യി​ൽ നാം ​എ​ല്ലാ പ​രി​ധി​ക​ളും പ​ല​ത​വ​ണ ലം​ഘി​ച്ചു. വ​ർ​ഷ​ങ്ങ​ൾ ഓ​ർ​മ​യു​ണ്ടോ? 1982, 92, 2002, 2012… ഇ​ന്ന് നാം ​പ​ര​മാ​വ​ധി പ​രി​ധി​യി​ലെ​ത്തി. ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച​യാ​കാം. പ​ക്ഷേ, ഇ​തെ​ന്‍റെ അ​ഭി​പ്രാ​യ​മാ​ണ്. ഉ​റ​ച്ച അ​ഭി​പ്രാ​യ​മാ​ണ്, അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തി​ലും ഉ​പ​യോ​ഗ​ത്തി​ലും നി​യ​മാ​നു​സൃ​ത​മാ​യ പ​ര​മാ​വ​ധി​യി​ലാ​ണ് നാം. ​കാ​ര​ണം, ഇ​പ്പോ​ഴ​ത്തെ അ​ത്യാ​ധു​നി​ക ആ​ണ​വാ​യു​ധ​ങ്ങ​ൾ, മ​നു​ഷ്യ​രാ​ശി​യു​ടെ നാ​ശ​ത്തി​ലേ​ക്കോ, അ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ വ​ലി​യൊ​രു ശ​ത​മാ​ന​ത്തി​ന്‍റെ​യോ നാ​ശ​ത്തി​നു​ള്ള അ​പ​ക​ടസാ​ധ്യ​ത​യാ​ണ് മു​ന്നി​ൽ.
 
അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും അ​തി​ന്‍റെ പ്ര​ഹ​ര​ശേ​ഷി​യി​ലെ വ​ള​ർ​ച്ച​യും അ​തി​ലേ​റെ ക്രൂ​ര​ത​യു​മാ​ണ് പ​ഴ​യ​തി​ൽനി​ന്നു​ള്ള വ​ലി​യ മാ​റ്റം. നി​ർ​മി​തി​ക​ളെ തൊ​ടാ​തെ മ​നു​ഷ്യ​രെ​യാ​കെ ന​ശി​പ്പി​ക്കാ​വു​ന്ന ശേ​ഷി​യാ​ണ് ആ​ണ​വാ​യു​ധ​ങ്ങ​ൾ​ക്കു​ള്ള​ത്. നാം ​പ​രി​ധി​യി​ലെ​ത്തിക്ക​ഴി​ഞ്ഞു. അ​തി​നാ​ൽ ഞാ​ൻ എ​ന്നോ​ടുത​ന്നെ ചോ​ദി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ ക​ല്​പ​ന​യ​ല്ല. പ​ക്ഷേ ഒ​രു മാ​ർ​പാ​പ്പ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണ്. അ​ണ്വാ​യു​ധ​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി സൂ​ക്ഷി​ക്ക​ണോ? അ​തോ സൃ​ഷ്ടി​യെ ര​ക്ഷി​ക്കാ​നാ​യി, മ​നു​ഷ്യ​രാ​ശി​യെ ര​ക്ഷി​ക്കാ​നാ​യി തി​രി​ച്ചു​പോ​കേ​ണ്ടതി​ല്ലേ? 
 
അ​റു​പ​ത്, എ​ഴു​പ​ത് വ​ർ​ഷം മു​ന്പ​ത്തെ ഹി​രോ​ഷി​മ​യെ​ക്കു​റി​ച്ചും നാ​ഗ​സാ​ക്കി​യെ​ക്കു​റി​ച്ചും നാം ​ചി​ന്തി​ക്കു​ന്നു. അ​തു​പോ​ലെ ആ​ണ​വോ​ർ​ജ​ത്തി​ന് എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ണ്ടാ​കു​ക​യി​ല്ല. യുക്രെയി​നി​ലെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക. പി​ടി​ച്ച​ട​ക്കാ​നും ന​ശി​പ്പി​ക്കാ​നു​മാ​യി അ​ണ്വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽനി​ന്ന് പു​റ​കോ​ട്ടു പോ​കേ​ണ്ടതു​ണ്ട്. എ​ല്ലാ പ​രി​ധി​ക​ളും ക​ഴി​ഞ്ഞി​രി​ക്കു​ന്നു- ഫ്രാ​ൻ​സി​സ് പാ​പ്പാ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. 
 
 
ശീ​ത​യു​ദ്ധകാ​ല​ത്ത് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ആ​ണ​വന​യം സ്വീ​കാ​ര്യ​മാ​ണെ​ന്നു ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ പ​റ​ഞ്ഞ​തി​ന് വി​രു​ദ്ധ​മാ​യി അ​ണ്വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​തി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​പ​ല​പി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​പാ​ടു​ക​ളി​ലെ ഈ ​മാ​റ്റ​ത്തി​നു പ്രേ​രി​പ്പി​ത് എ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​നു പ്ര​തി​ക​ര​ണ​മാ​യാ​ണ് മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 
മ്യാ​ൻ​മ​റി​ലെ രോ​ഹിം​ഗ്യ​രെ പീ​ഡി​പ്പി​ക്കു​ന്ന​തും തു​ര​ത്തി​യോ​ടി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ഭ​യാ​ർ​ഥി​ക​ളോ​ട് മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. രോ​ഹിം​ഗ്യ ൻ ​എ​ന്ന വാ​ക്ക് ധാ​ക്ക​യി​ൽ എ​ടു​ത്തുപ​റ​ഞ്ഞ​തി​നെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. ആ​ദ്യ​മാ​യ​ല്ല രോ​ഹിം​ഗ്യ​ർ​ക്കെ​തി​രാ​യ അ​നീ​തി​ക്കെ​തി​രേ പേ​രെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​ത്. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽവ​ച്ച് പേ​രെ​ടു​ത്തു പ​റ​ഞ്ഞി​രു​ന്നു. എ​ന്താ​ണ് താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം.
 
സ​ന്ദേ​ശം പു​റ​ത്തു​വ​രു​ന്നു എ​ന്ന​താ​ണു ത​നി​ക്കു പ്ര​ധാ​ന​മെ​ന്ന് മാർപാ​പ്പാ വി​ശ​ദീ​ക​രി​ച്ചു. മ്യാ​ൻ​മ​റി​ലെ സ​ർ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ സ്ഥി​തി താ​ൻ വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു ത​റ​പ്പി​ച്ചുപ​റ​ഞ്ഞു. ആ​രും ഒ​ഴി​വാ​ക്ക​പ്പെ​ട​രു​ത്. എ​ല്ലാ​വ​ർ​ക്കും പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ആവശ്യക്കാരന്‍റെ മു​ഖ​ത്തേ​ക്കു വാ​തി​ൽ വ​ലി​ച്ച​ട​യ്ക്കു​ക​യ​ല്ല വേ​ണ്ടതെ​ന്നും മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി.

Source: deepika

Recent Posts

Leave a Comment