കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​കയ്ക്ക് സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വും

 In News, Press releases

കാ​ൻ​ബ​റ: കാ​ൻ​ബ​റ​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നു ഇ​ത് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ. സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യ​വും സ്ഥ​ല​വും എ​ന്ന സെ​ൻ​റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം സ​ഫ​ല​മാ​യി. 3 .81 മി​ല്യ​ണ്‍ ഡോ​ള​ർ (ഏ​ക​ദേ​ശം 20 കോ​ടി രൂ​പ) ന​ൽ​കി​യാ​ണ് ഇ​ട​വ​ക സ്ഥ​ല​വും കെ​ട്ടി​ട​വും സ്വ​ന്ത​മാ​ക്കി​യ​ത്.

കാ​ൻ​ബ​റ പ്ര​ദേ​ശ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു 150 ന​ര​ബ​ന്ധ ലെ​യി​ൻ, സി​മോ​ണ്സ്റ്റ​ൻ, എ​സി​ടി 2609 എ​ന്ന സ്ഥ​ല​മാ​ണ് ഇ​ട​വ​ക സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ഴ​ര ഏ​ക്ക​ർ (3 . 1 ഹെ​ക്ട​ർ ) സ്ഥ​ല​വും 1271 സ്ക്യു​യ​ർ മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള കെ​ട്ടി​ട​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റ് വ​ക സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​വും കെ​ട്ടി​ട​വും പൊ​തു ലേ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​ട​വ​ക സ്വ​ന്ത​മാ​ക്കി​യ​ത്. 

വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​യ ബി​ജു പു​ലി​ക്കാ​ട്ട്, ബെ​ന്നി ക​ണ്ണ​ന്പു​ഴ, ടോ​മി സ്റ്റീ​ഫ​ൻ, പ​ള്ളി നി​ർ​മ്മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സു​ജി മാ​ത്യു, രൂ​പ​ത ധ​ന​കാ​ര്യ ക​മ്മി​റ്റി അം​ഗം സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു (മെ​ജോ ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം ഒ​ന്നാ​കെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ഫ​ല​വ​ത്താ​യ​ത്. 

2006ൽ ​കാ​ൻ​ബ​റ​യി​ൽ തു​ട​ക്കം കു​റി​ച്ച സീ​റോ മ​ല​ബാ​ർ സ​മൂ​ഹം ഇ​ട​വ​ക ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​തു 2015 ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ്. മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ് ഇ​ട​വ​ക. നി​ല​വി​ൽ ഒ​കോ​ണ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യാ​ണ് ഇ​ട​വ​ക ദേ​വാ​ല​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ട​വ​ക സ​മൂ​ഹ​ത്തി​നു മു​ൻ​കാ​ല​ങ്ങ​ളി​ൽ നേ​തൃ​ത ന​ൽ​കി​യി​രു​ന്ന മോ​ണ്‍​സി​ഞ്ഞോ​ർ ഫാ. ​ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ഫാ . ​വ​ർ​ഗീ​സ് വാ​വോ​ലി​ൽ എ​ന്നി​വ​ർ തു​ട​ങ്ങി​വ​ച്ച സ്വ​ന്ത​മാ​യ ഇ​ട​വ​ക ദേ​വാ​ല​യം എ​ന്ന ആ​ശ​യം ഫാ . ​മാ​ത്യു കു​ന്ന​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ള്ളി ക​മ്മി​റ്റി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​നം​വ​ഴി യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. 

സ്വ​ന്തം സ്ഥ​ല​വും ദേ​വാ​ല​യും എ​ന്ന ആ​ഗ്ര​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു ദൈ​വാ​നു​ഗ്ര​ഹം വ​ഴി അ​തി​ന്‍റെ ആ​ദ്യ പ​ടി നേ​ടി​യെ​ടു​ത്ത കാ​ൻ​ബ​റ ഇ​ട​വ​ക സ​മൂ​ഹ​ത്തെ​യും നേ​തൃ​ത്വം ന​ൽ​കി​യ വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പി​ള്ളി​യെ​യും ക​മ്മി​റ്റി​ക്കാ​രെ​യും ബി​ഷ​പ്പ് മാ​ർ. ബോ​സ്കോ പു​ത്തൂ​ർ, വി​കാ​രി ജ​ന​റ​ൽ മോ​ണ്‍​സി​ഞ്ഞോ​ർ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 

Recent Posts

Leave a Comment