ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത

 In News

മെ​ൽ​ബ​ണ്‍: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ മ​ര​ണ​വും ഒ​ട്ടേ​റെ നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ച കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ബോ​സ്കോ പു​ത്തൂ​ർ പി​താ​വ് അ​ഭ്യ​ർ​ത്ഥി​ച്ചു.

രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ æകു​ർ​ബാ​ന​ക്കി​ട​യി​ൽ പ്ര​ത്യേ​കം പി​രി​വെ​ടു​ത്ത് ത​ക്ക​ല സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലൂ​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​യ​ച്ചു കൊ​ടു​ക്കും. വ​ല​യും വ​ള്ള​വും കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട പാ​വ​പ്പെ​ട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും ക​ർ​ഷ​ക​രെ​യും സ​ഹാ​യി​ക്കാ​ൻ എ​ല്ലാ​വ​രും ഉ​ദാ​ര​മാ​യി ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​ത്യേ​കം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലൂ​ടെ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Recent Posts

Leave a Comment