റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ 2017

 In News

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെക്‌സ്ബാൻഡ് ടൂർ 2017 ന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്റ്റേജുകളിലാണ് റെക്‌സ്ബാൻഡ് സംഗീത പരിപാടി അരങ്ങേറുന്നത്. റെക്‌സ്ബാൻഡിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലായതുകൊണ്ട് തദ്ദേശിയർക്കും ആസ്വദിക്കാൻ കഴിയുമെന്നുള്ളതിനാൽ സുവിശേഷവത്കരണത്തിനുള്ള ഒരു വലിയ അവസരമായി കണ്ടുകൊണ്ട് മറ്റുള്ളവരെയും ഈ സംഗീത പരിപാടിയിലേക്ക് ക്ഷണിക്കുവാനും, റെക്‌സ്ബാൻഡിന്റെ സംഗീത പരിപാടികളിൽ പങ്കെടുക്കുവാനും ബിഷപ്പ് ബോസ്‌കോ പുത്തൂർ ആഹ്വാനം ചെയ്തു. ജീസസ് യൂത്തിന്റെ സംഗീത വിഭാഗമായി 27 വർഷങ്ങൾക്ക് മുമ്പ് കൊച്ചി കേന്ദ്രമായാണ് റെക്‌സ്ബാൻഡ് ആരംഭിക്കുന്നത്. രാജാവിന്റെ പാട്ടുകാർ എന്ന അർത്ഥത്തിലാണ് റെക്‌സ്ബാൻഡ് എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്. ഉഴവൂർ സ്വദേശി മനോജ് സണ്ണിയായിരുന്നു റെക്‌സ്ബാൻഡിന്റെ ആദ്യ കോർഡിനേറ്റർ. കീബോർഡിൽ മാന്ത്രികജാലം തീർക്കുന്ന പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സി, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അൽഫോൻസ് ജോസഫ്, സെന്റ് തെരേസാസ് കോളേജ് അധ്യാപിക ബീന മനോജ്, ഷിൽട്ടൺ പിൻഹീറോ, ലിന്റൺ ബി.അരൂജ, ഹെക്ടർ ലൂയിസ്, മനോജ് ജോൺ ഡേവിഡ് (സൗണ്ട് റിലേഷൻസ്), ആന്റണി മാത്യൂ(ഓർക്കസ്ട്ര), ടോമി ഡേവിസ് (പെർക്കഷൻ), ഉമേഷ്, ജെയ്ബി, ജിപ്‌സൺ (കൊറിയോഗ്രാഫേഴ്‌സ്) എന്നിവരടക്കം 25 ഓളം വരുന്ന റെക്‌സ് ബാൻഡിന്റെ മുഴുവൻ അംഗങ്ങളും ഓസ്‌ട്രേലിയായിലെ പരിപാടികൾക്കായെത്തുന്നുണ്ട്. സംഗീതവും കൊറിയോഗ്രാഫിയും ലൈറ്റ് ഷോയുമടക്കം മൂന്നു മണിക്കൂർ നീളുന്ന സംഗീത പരിപാടിയാണ് റെക്‌സ് ബാൻഡിന്റേത്. കാത്തലിക് സൂപ്പർ ഓസ്‌ട്രേലിയായും ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസുമാണ് റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ ടൂറിന്റെ പ്രധാന സ്‌പോൺസർമാർ. തദ്ദേശിയരായ ഒട്ടേറെ പേർ റെക്‌സ്ബാൻഡ് സംഗീതപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു. ഓസ്‌ട്രേലിയായിൽ റെക്‌സ്ബാൻഡ് അരങ്ങേറുന്ന സ്ഥലങ്ങളും ദിവസവും താഴെ പറയുന്നവയാണ്.കാൻബറ: നവംബർ 10 (വെള്ളിയാഴ്ച)മെൽബൺ:നവംബർ 11 (ശനിയാഴ്ച)പെർത്ത്:നവംബർ12 (ഞായറാഴ്ച)ഡാർവിൻ:നവംബർ14 (ചൊവ്വാഴ്ച)സിഡ്‌നി:നവംബർ 17 (വെള്ളിയാഴ്ച)അഡ്‌ലെയ്ഡ്: നവംബർ 18 (ശനിയാഴ്ച)ബ്രിസ്‌ബെൻ: നവംബർ 19 (ഞായറാഴ്ച)     

Recent Posts

Leave a Comment