ആഘോഷൾ ഒഴിവാക്കി ആർഡീർ പള്ളിയിൽ എട്ടുനോന്പ് തിരുനാൾ

 In News, Press releases

മെൽബണ്‍: സെന്‍റ് മേരീസ് സീറോ മലബാർ മെൽബണ്‍ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാൾ സെപ്റ്റംബർ ഒന്പതിന് (ഞായറാഴ്ച) ആർഡീറിലുള്ള കനൻ ഓഫ് ഹെവൻ ദേവാലയത്തിൽ ആഘോഷിക്കുന്നു. തി രുനാളിന് ഒരുക്കമായുള്ള നൊവേന സെപ്റ്റംബർ 2 മുതൽ ആരംഭിക്കും.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആഘോഷങ്ങൾ ഒഴിവാക്കി തീർത്തും ലളിതമായ രീതിയിലാണ് ഈ വർഷത്തെ എട്ടു നോന്പ് തിരുനാൾ ആചരിക്കുന്നത്. പള്ളിയിലെ ദീപാലങ്കാരങ്ങളും ചെണ്ട മേളവും ബാൻഡ്സെറ്റും സ്നേഹവിരുന്നും ഒഴിവാക്കി, തിരുനാളിൽ നിന്നും ലഭിക്കുന്ന തുക കേരളത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ച് കൊടുക്കുമെന്ന് വികാരി ഫാ.എബ്രഹാം നാടുകുന്നേലും തിരുനാൾ കമ്മിറ്റിയും അറിയിച്ചു. 

തിരുനാളിന് ഒരുക്കമായുള്ള നൊവേനയുടെ ആദ്യദിനമായ സെപ്റ്റബർ രണ്ടിന് (ഞായർ) വൈകുന്നേരം നാലിന് കൊടിയേറും. മെൽബണ്‍ സീറോ മലബാർ യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലയിൻ ഫാ. സാബു ആടിമാക്കിയിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് ഫാ. പയസ് കൊടക്കത്താനത്ത്, ഫാ. ഫെർണാൻഡൊ ഒഎഫ്എം, ഫാ. ഫ്രെഡി എലവുത്തിങ്കൽ, ഫാ. എബ്രഹാം നാടുകുന്നേൽ, ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും. 

എട്ടിന് (ശനി) വൈകുന്നേരം 6.30ന് നടക്കുന്ന വിശുദ്ധ കുർബാനയിലും തിരിപ്രദക്ഷിണത്തിലും മെൽബണ്‍ സീറോ മലബാർ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. 

തിരുനാൾ ദിനമായ ഒന്പതിന് (ഞായർ) ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന തിരുനാൾ കുർബാനക്ക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജയിംസ് അരീച്ചിറ, വികാരി ഫാ. എബ്രഹാം നടുകുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.

39 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. എട്ടുനോന്പ് തി നളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വികാരി ഫാ. എബ്രഹാം നടുകുന്നേൽ സ്വാഗതം ചെയ്തു. 

Recent Posts