പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാർ ബോസ്കോ പുത്തൂർ

 In News, Press releases

ബ്രിസ്ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്‍റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച കൃപാഭിഷേക ബൈബിൾ കൺവൻഷന്‍റെ ആദ്യദിനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുത്തൂർ.

കഴിഞ്ഞ കുറേ കാലമായി സഭ വേദനാജനകമായ അനുഭവങ്ങളിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. താൻ തന്നെ തെരഞ്ഞെടുത്ത 12 പേരിൽ നാലുപേർ ഈശോയെ തള്ളിപറയുകയോ സ്ഥാനമാനത്തിനായി സ്വരമുയർത്തുകയോ ചെയ്തവരാണ്. മുന്നറിയിപ്പു നൽകിയിട്ടും തന്നെ തള്ളിപറഞ്ഞ പത്രോസിനെയാണ് സഭയുടെ തലവനാക്കിയത്. പണത്തിനായി മറ്റൊരു ശിഷ്യനായ യൂദാസ് ഒറ്റുകൊടുത്തു. യേശുവിനെ കുരിശിൽ തറച്ചുകൊന്നതിനെതുടർന്നു എമ്മാവൂസിലേക്ക് ഓടിപോയ ശിഷ്യന്മാരുടെ അനുഭവവും മാർ പുത്തൂർ തന്‍റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. തർക്കിച്ചും വാദിച്ചും പോയ അവർക്കൊപ്പം യാത്ര ചെയ്ത യേശുവിനെ അവർക്ക് തിരിച്ചറിയാനായില്ല. ബിഷപ്പും വൈദികരും കന്യാസ്ത്രീകളും ചെയ്തതിനെ വിമർശിച്ചു കഴിയുന്ന നമ്മുടെ അവസ്ഥയും വിഭിന്നമല്ല. കഷ്ടപ്പാടും സഹനവും രക്ഷയുടെ പാതയിൽ അനിവാര്യമാണ്. ഗദ്സമനിൽ ചോരവിയർത്ത് പ്രാർഥിച്ച യേശുവിനെപോലെ നാമും പ്രാർഥിക്കണം. കൂദാശകൾ വഴി നമ്മോടൊപ്പം ജീവിക്കുന്ന യേശുവിനെ തിരിച്ചറിയണമെന്നും മാർ ബോസ്കോ പുത്തൂർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 

ആഷ്ഗ്രോവ് മാരിസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളമനാൽ ആണ് നയിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിൽനിന്നുമായി 1500 ഓളം പേരാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്. 

ക്രൈ​സ്ത​വ​സ​ഭ​യെ​യും വി​ശ്വ​സ​ത്തെ​യും പ​റി​ച്ചെ​റി​യാ​ൻ ച​ക്ര​വ​ർ​ത്തി​മാ​രും സിം​ഹാ​സ​ന​ങ്ങ​ളും ത​ക​ർ​ന്ന​ടി​ക്കേ​ണ്ട ച​രി​ത്ര​മാ​ണ് ര​ണ്ടാ​യി​രം വ​ർ​ഷം പി​ന്നി​ട്ട സ​ഭ​യ്ക്കു​ള്ള​തെ​ന്ന് ഡൊ​മ​നി​ക് വാ​ള​മ്മ​നാ​ൽ ത​ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴും ഉ​യ​ർ​ത്തേ​ൽ​ക്കു​ന്ന പാ​ര​ന്പ​ര്യ​മാ​ണ് സ​ഭ​യു​ടേ​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ദി​വ്യ​ബ​ലി​യി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ബ്രി​സ്ബ​നി​ലെ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി​ൽ, ഫാ. ​അ​ബ്ര​ഹാം ക​ഴു​ന്ന​ടി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മെ​ൽ​ബ​ണ്‍ രൂ​പ​താ വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​സ്ട്രേ​ലി​യ​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്പ്സ് കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ. ​മാ​ർ​ക്ക് കോ​ൾ​റി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ അ​ദ്ധ്യാ​ത്മി​ക ജീ​വി​തം ത​ദേ​ശി​യ​ർ ആ​ദ​ര​വോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​തെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ്പ് പ​റ​ഞ്ഞു. 

സെ​ന്‍റ് തോ​മ​സി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ണ്ണി​ൽ ഉ​ദ​യം ചെ​യ്ത സീ​റോ മ​ല​ബാ​ർ സ​ഭ, ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ക​മ്യൂ​ണി​റ്റി​യി​ലൊ​ന്നാ​ണെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക്യൂ​ൻ​സ്ലാ​ൻ​ഡ് വൈ​സ് ചാ​ൻ​സ​ല​ർ പീ​റ്റ​ർ വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പീ​റ്റ​ർ വ​ർ​ഗീ​സ് ത​ന്‍റെ സീ​റോ മ​ല​ബാ​ർ കു​ടും​ബ പാ​ര​ന്പ​ര്യ​വും സ്മ​രി​ച്ചു. 

ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ത്രി​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ പു​തി​യ ഒ​രു അ​ധ്യാ​യ​മാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ്വാ​സി​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ നാ​ല​മ​ണി​ക്കൂ​റി​ലേ​റെ തു​ട​ർ​ച്ച​യാ​യി കു​ന്പ​സാ​രം കേ​ൾ​ക്കു​ക​യു​ണ്ടാ​യി. ബി​ഷ​പ്പ് സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ശേ​ഷ​മു​ണ്ടാ​യ ആ​ദ്യ അ​നു​ഭ​വം ബി​ഷ​പ്പ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. 

Recent Posts