വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

 In News
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​റു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. ഏ​ഷ്യാ ഭൂ​ഖ​ണ്ഡം​ക​ണ്ട ഏ​റ്റ​വും വ​ലി​യ വൈ​ദി​ക സ​മ്മേ​ള​ന​മാ​ണ് സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.
 
ഇ​രു​പ​തു വ​ർ​ഷ​മാ​യി സ​ദാ പ്രാ​ർ​ഥന​ക​ളാ​ൽ മു​ഖ​രി​ത​മാ​യ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ തൊ​ള്ളാ​യി​ര​ത്തോ​ളം വൈ​ദി​ക​രും പ​തി​മൂ​ന്നു ബി​ഷ​പ്പു​മാ​രും പ​ങ്കെ​ടു​ത്ത മ​ഹാ​സം​ഗ​മ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, സീ​റോ മ​ല​ങ്ക​ര​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ്് കാ​തോ​ലി​ക്കാ​ബാ​വ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി. 
 
 
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടി​യ നൂ​റി​ല​ധി​കം പെ​ണ്‍​കു​ട്ടി​ക​ളും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്പ​ന്ന​രും അ​ട​ക്കം ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശു​ശ്രൂ​ഷ​ക​ളി​ൽ മു​ഴു​കി​യ അ​പൂ​ർ​വ​കാ​ഴ്ച​യും സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ക​ണ്ടു. മ​ന​സി​ൽ ദൈ​വ​ചൈ​ത​ന്യം കു​ടി​കൊ​ള്ളു​ന്പോ​ൾ മ​ന​സി​ലെ അ​ഹം അ​ക​ന്നു​പോ​കു​ന്ന​തി​നാ​ലാ​ണ് ഏ​തു തൊ​ഴി​ലി​നും ഒ​രേ മാ​ഹാ​ത്മ്യം ക​ണ്ടെ​ത്തു​ന്ന​തെ​ന്നു പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​റ​ഞ്ഞു. 

Source: deepika

Recent Posts