News

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥനാ ദിനം

admin : March 1, 2017 1:30 am : Events, News, Press releases
മെൽബൺ: ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായി ഒരു വർഷം തികയുന്ന മാർച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കാൻ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു. മാർച്ച് 4-ാം തിയതി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവർത്തികളുടെയും ദിനമായി ആചരിക്കാൻ ഓസ്‌ട്രേലിയയിലെ സീറോ മലബാർ രൂപതാംഗങ്ങളോട്പിതാവ്സർക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാർച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യബലിയോട് ചേർന്ന് ആരാധനയും ഫാ.ടോമിന്റെ മോചനത്തിനായി മദ്ധ്യസ്ഥ പ്രാർത്ഥനകളും നടത്തുവാൻ പിതാവ് ആഭ്യർത്ഥിച്ചു.

കുഞ്ഞു പ്രേഷിതര്‍ക്ക് പാപ്പായുടെ പ്രചോദനം

admin : January 9, 2017 1:01 am : News
തങ്ങളുടെ സമപ്രായക്കാര്‍ക്ക് സുവിശേഷം എത്തിച്ചുകൊടുക്കുന്നതിനും ആവശ്യത്തിലിരിക്കുന്ന അവരെ സഹായിക്കുന്നതിനും ബാലികാബാലന്മാരെ മാര്‍പ്പാപ്പാ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യക്ഷീകരണത്തിരുന്നാള്‍  ആചരിക്കപ്പെട്ട വെള്ളിയാഴ്ച (06/01/17) വത്തിക്കാനില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ച ഫ്രാന്‍സീസ് പാപ്പാ, അന്ന് കുട്ടികളുടെ പ്രേഷിതദിനം ആചരിക്കപ്പെട്ടത് പ്രാര്‍ത്ഥനാന്തരം അനുസ്മരിക്കുകയായിരുന്നു. സുവിശേഷം പ്രസരിപ്പിക്കുകയെന്ന ദൗത്യം കുഞ്ഞുങ്ങള്‍ നവീകരിക്കുന്ന അവസരമാണ് കുട്ടികളുടെ പ്രേഷിത ദിനം. “മുഴുവന്‍ ഹൃദയത്തോടെ” എന്നതായിരുന്നു ഇക്കൊല്ലത്തെ ഈ പ്രേഷിത ദിനാചരണത്തിന്‍റെ ആദര്‍ശ പ്രമേയം. Source: http://ml.radiovaticana.va/

സീറോ മലബാർ സഭ പ്രേഷിത വാരാചരണത്തിന് തുടക്കം

admin : January 9, 2017 12:59 am : News
കൊച്ചി: സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ മിഷനെ അറിയുക, മിഷനറിയാവുക എന്ന ആദർശവാക്യവുമായി സംഘടിപ്പിക്കുന്ന സീറോമലബാർ സഭ പ്രേഷിതവാരാചരണത്തിന് ഇന്നു തുടക്കം കുറിക്കും. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാനും പങ്കാളികളാകാനും സഹായിക്കുന്നതാണു പ്രേഷിതവാരാചരണം. സീറോമലബാർ സഭ പ്രേഷിതവാരമായി എല്ലാവർഷവും ജനുവരി ആറു മുതൽ 12 വരെ ആചരിക്കുന്നു. പ്രേഷിതവാരാചരണത്തിനുള്ള ഒരുക്കമായി എല്ലാ ഇടവകകളിലും ഭവനങ്ങളിലും പ്രാർഥനാകാർഡുകളും ഒരാഴ്ചക്കാലത്തെ കർമപരിപാടികളുടെ രൂപരേഖയും എത്തിച്ചിട്ടുണ്ടെന്നു സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. ജോസഫ് പുലവേലിൽ അറിയിച്ചു. എല്ലാ ഇടവകകളിലും ഭവനങ്ങളിലും ദീപം തെളിയിച്ചു പ്രേഷിതവാര പ്രാർഥന ചൊല്ലി ആരംഭിക്കുന്ന പ്രേഷിതവാരാചരണകാലത്ത് ഭവനസന്ദർശനം, ദൈവവിളിപ്രോത്സാഹനം, മിഷനറിമാരെ ആദരിക്കൽ, പ്രേഷിതപ്രവർത്തന രൂപരേഖ തയാറാക്കൽ, പ്രേഷിതദൗത്യ പ്രഖ്യാപനം, പ്രേഷിതപ്രതിജ്‌ഞ തുടങ്ങിയ പരിപാടികളും പ്രേഷിത ഞായറായി more »

പ്രേഷിതർ സഭയുടെ നെടുംതൂണുകൾ: മാർ ആലഞ്ചേരി

admin : January 9, 2017 12:58 am : News
കൊച്ചി: പ്രേഷിതരംഗത്തു പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നതിനിടെയാണു മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ യമനിൽ നിന്നു ബന്ധിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവൻ പണയംവച്ചു സമർപ്പിതശുശ്രൂഷ ചെയ്യുന്നവർ സഭയുടെ അഭിമാനങ്ങളാണ്. തങ്ങളുടെ ജീവൻ സമർപ്പിച്ചും ഘോരമായ പീഡകൾ സഹിച്ചും ക്രിസ്തുവിനു സാക്ഷികളാകാനാണ് അവർ പ്രയത്നിക്കുന്നത്. അനേകം മിഷനറിമാർ ഇന്ത്യയിലും പുറത്തും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശം അറിയിക്കുന്നുണ്ട്. പ്രേഷിതചൈതന്യത്തിൽ മുന്നേറുന്ന സീറോ മലബാർ സഭയിലെ അയ്യായിരത്തോളം more »

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

admin : November 9, 2016 10:14 pm : Events, News
  റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനും തുടക്കമായി. മാർത്തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസപൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിനു ജപമാലയോടെയും പ്രദക്ഷിണത്തോടെയും more »

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയ്ക്ക് പുതിയ നേതൃത്വം

admin : November 9, 2016 10:10 pm : News, Press releases
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016–18 വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്ടോബർ 23ന് ദിവ്യബലി മധ്യേ, പുതിയ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുമ്പാകെ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി പ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചൻ ഏബ്രഹാം എന്നിവരെയും അക്കൗണ്ടന്റായി തോമസ് സെബാസ്റ്റ്യനെയും പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു. ഇടവകയിലെ 12 പ്രാർഥന കൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ അവരപ്പാട്ട്, സിബി ഐസക്, ജോവാൻ മേരി സെബാസ്റ്റ്യൻ എന്നിവരും മതബോധന വിഭാഗം പ്രധാന അധ്യാപകൻ more »

വേർപിരിഞ്ഞത് ആയിരങ്ങളുടെ സ്വന്തം ലിറ്റിയമ്മ

admin : November 9, 2016 10:06 pm : News, Press releases
കോട്ടയം: മദർ തെരേസയെപ്പോലെ പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം സമർപ്പിച്ച കാരുണ്യത്തിന്റെ സഹോദരി സിസ്റ്റർ മേരി ലിറ്റി ഓർമയായി. കൈകളും കാലുകളുമില്ലാതെ ജനിച്ചവർക്കും കൈകാലുകൾ ചലിപ്പിക്കാനാവാതെ ജീവിച്ചവർക്കും സിസ്റ്റർ മേരി ലിറ്റി കൈത്താങ്ങായി. മാതാപിതാക്കൾ വേണ്ടെന്നു പറഞ്ഞ ഒട്ടേറെ കുഞ്ഞുമക്കളെ ഈ സഹോദരി പോറ്റിവളർത്തി. ബുദ്ധിക്കും ചിന്തയ്ക്കും വൈകല്യം വന്നതും ജനിച്ചു വീണതിനുശേഷം ഒരിക്കൽപ്പോലും കരയുകയോ എണീറ്റു നിൽക്കാൻ പ്രാപ്തിയില്ലാതെ വന്നതോ ആയ അനേകം കുരുന്നുകൾക്ക് അവർ സ്വന്തം അമ്മയായി. കണ്ണുകളില്ലാതെ ജനിച്ചവർക്കു സിസ്റ്റർ പ്രിയപ്പെട്ട വളർത്തമ്മയായി. ദൈവപരിപാലനയുടെ ചെറുദാസികൾ എന്ന സന്യാസിനി മഠത്തിന്റെ സ്‌ഥാപകയായ ഡോ.സിസ്റ്റർ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്നേഹത്തിന്റെ ആൾരൂപമായിരുന്നു. നാലു പതിറ്റാണ്ടോളം കരുണ്യത്തിന്റെ മാലാഖയായി ജീവിച്ചു. ഓരോ കിടക്കയും ബലിപീഠമായി more »

‘ കൃപാഭിഷേകം 2016 ‘സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിൽ

admin : September 16, 2016 12:04 am : Events, News, Press releases
‘ കൃപാഭിഷേകം 2016 ‘സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിൽ മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത രണ്ടാം വാർഷീകാഘോഷവും ‘കൃപാഭിഷേകം 2016’ ബൈബിൾ കൺവെൻഷനും സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിലെ ക്യാംപ്‌വെൽടൗണിലുള്ള സെന്റ് ഗ്രിഗറിസ് കോളേജ് ഹാളിൽ വച്ച് നടക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്. മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ളവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും. ബൈബിൾ കൺവെൻഷന്റെ ഉത്ഘാടനം സെപ്റ്റംബർ 24-ാം തിയതി( ശനിയാഴ്ച ) 2 മണിയ്ക്ക് മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. തുടർന്ന് ഫാ. ഡൊമിനിക് more »

അശരണര്‍ക്ക് ആലംബമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

admin : September 11, 2016 4:19 am : News
മെല്‍ബണ്‍: ‘ഉണ്ണീശോയ്ക്ക് ഒരുടുപ്പ്’ എന്ന പദ്ധതിയുടെ ഭാഗമായി മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമാഹരിച്ച തുക കിഴക്കമ്പലത്തുള്ള വിലങ്ങിലെ ദൈവപരിപാലനയുടെ സഹോദരികള്‍ നടത്തുന്ന പ്രൊവിഡന്‍സ് ഹോമിന് കൈമാറി. ക്രിസ്മസിന് ഒരുക്കമായി ഡിസംബര്‍ മാസത്തില്‍ ചെറിയ പ്രായശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കത്തിലൂടെയും രൂപതയിലെ കുഞ്ഞുമക്കള്‍ നല്കിയ 11 ലക്ഷം രൂപയാണ് മെല്‍ബണ്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍  ലിറ്റില്‍ സെര്‍വെന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് മദര്‍ ജനറാള്‍ സി.മേരി ജിന്‍സിയ്ക്ക് കൈമാറിയത്. പ്രൊവിഡന്‍സ് ഹോം സുപ്പീരിയര്‍ സി.മേരി ലിന്‍ഡയുടെ നേതൃത്വത്തില്‍ പിതാവിന് സ്വീകരണം നല്കി. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ more »

സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമതു വാർഷികവും ബൈബിൾ കൺവെൻഷനും സിഡ്‌നിയിൽ

admin : July 11, 2016 11:45 am : Events, News, Press releases
« Page 1, 2, 3 ... 6, »