News

സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

admin : July 11, 2016 11:41 am : Events, News, Press releases
തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും. സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലന ശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആതിഥേയരായ ഇരിങ്ങാലക്കുട രൂപതയുടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. വിവിധ സമര്‍പ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാര്‍ more »

മെൽബൺ രൂപത മൈനർ സെമിനാരി

admin : June 17, 2016 1:05 pm : Events, News, Press releases
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൈനർ സെമിനാരി ജൂൺ 18-ാം തിയതി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വി.ജോൺ പോൾ രണ്ടാമൻ പാപ്പയുടെനാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ ജില്ലയിലുള്ള പഴയന്നൂരിലാണ് തുടക്കം കുറിക്കുന്നത്. മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് സെമിനാരി താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്നത്. റവ.ഡോ.ലോറൻസ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നും 16 ഓളം വൈദികർ മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ സേവനം ചെയ്യുന്നുണ്ട്. മെൽബൺ രൂപതയ്ക്ക് സ്വന്തമായ വൈദികർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ഓളം വൈദിക വിദ്യാർത്ഥികൾ കേരളത്തിലെ more »

സപ്തതി നിറവിൽ മാർ ബോസ്‌കോ പുത്തൂർ

admin : May 25, 2016 2:30 am : Events, News, Press releases
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്പ്, സീറോ മലബാർ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കർമ്മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാർ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്കന്മാർക്കും പ്രിയങ്കരമായിത്തീർന്ന വ്യക്തിത്വത്തിന് ഉടമയുമാണ് മാർ ബോസ്‌കോ പുത്തൂർ. വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും more »

സഭാദിനം -ഇടയലേഖനം: “കാരുണ്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും പ്രവർത്തികളും നമ്മുടെ അനുദിനജീവിതശൈലിയാകണം.”

admin : May 17, 2016 11:53 pm : News
     

കാനായിലെ അത്ഭുതം സൂചിപ്പിക്കുന്നത് ദൈവപിതാവിന്റെ അളവില്ലാത്ത കരുണ: ഫ്രാന്‍സിസ് മാര്‍പാപ്പ

admin : May 17, 2016 11:52 pm : News
വത്തിക്കാന്‍: കാനായിലെ വിവാഹവിരുന്നില്‍, തന്റെ അത്ഭുത പ്രവര്‍ത്തികളുടെ ആരംഭം കുറിച്ചുകൊണ്ട് ക്രിസ്തു വെള്ളം വീഞ്ഞാക്കിയ സംഭവത്തിലൂടെ ദൈവത്തിന്റെ അളവില്ലാത്ത കരുണയും കരുതലുമാണന്നു വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ എത്തിചേർന്ന ജനങ്ങളോടാണ് പാപ്പ ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് വിശദീകരിച്ചത്. പിതാവായ ദൈവത്തിന്റെ കരുണ്യത്തിന്റെ ദൃശ്യമായ അടയാളമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ അത്ഭുതത്തെ സുവിശേഷത്തിൽ വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി എത്തുമെന്നു പ്രവാചകന്‍മാരിലൂടെ ദൈവം വാഗ്ദാനം ചെയ്ത വ്യക്തി താൻ തന്നെയാണന്നു വെള്ളത്തെ വിശുദ്ധീകരിച്ച് വീഞ്ഞാക്കുന്നതിലൂടെ ക്രിസ്തു സൂചിപ്പിക്കുന്നു. അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന മാതാവിന്റെ വാക്കുകളില്‍ നിന്നും സഭയുടെ ദൗത്യത്തെ നമുക്ക് തിരിച്ചറിയുവാന്‍ കഴിയണം. നമ്മേ more »

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

admin : April 14, 2016 11:04 pm : Events, News, Press releases
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (പിസിപിസിയു) അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ആഗോള കത്തോലിക്കാസഭയുടെ വിശ്വാസ തിരുസംഘത്തിലും പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണു സെക്രട്ടേറിയറ്റ് ഫോര്‍ പ്രമോട്ടിംഗ് ക്രിസ്റ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലും മറ്റു ക്രൈസ്തവ സഭകള്‍ തമ്മിലും സഭൈക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദവേദികള്‍ ശക്തമാക്കുകയും ചെയ്യുക more »

ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി

admin : April 14, 2016 11:03 pm : Events, News, Press releases
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്‌ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് ഇടവക സമൂഹം യാത്രയയപ്പു നല്‍കി. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് സിബി ജോസഫ് (ട്രസ്റ്റി പാരിഷ് കൗണ്‍സില്‍), ജോളി കെ. പൗലോസ്, മാത്യു (പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍), ജോയി (മാതൃജ്യോതിസ്), ജയിംസ് പെരുമാലില്‍ (ചര്‍ച്ച് ക്വയര്‍), ഡയാന്‍ സോണി (ജീസസ് യൂത്ത്), ക്രിസ്റ്റീന തോമസ് (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്), അഭിലാഷ് ഹണി (അള്‍ത്താര ബാലസഖ്യം) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സംസാരിച്ച ഫാ. more »

യൂത്ത് കണ്‍വന്‍ഷന്‍-2016

admin : April 14, 2016 11:00 pm : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് കണ്‍വന്‍ഷന്‍-2016 ഏപ്രില്‍ ഒന്നു മുതല്‍ 27 വരെ വിവിധ ഇടവകകളില്‍ നടത്തുന്നു. സെന്റ് തോമസ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കണ്‍വന്‍ഷന്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രിയാന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നതിനും ഇടവക-രൂപത പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും സീറോ മലബാര്‍ more »

അഗതികളില്‍ ദൈവത്തെ കണ്ട അമ്മ

admin : March 17, 2016 12:57 am : News
1946 സെപ്റ്റംബര്‍ 10. അതൊരു ചൊവ്വാഴ്ചയായിരുന്നു. കോല്‍ക്കത്ത ഹൌറായില്‍നിന്നു ഡാര്‍ജിലിംഗിലേക്കുള്ള ട്രെയിനിന്റെ മൂന്നാംക്‌ളാസ് മുറികളിലൊന്നില്‍ ഒരു വിദേശ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ കൈയില്‍ ബൈബിള്‍.വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 25ല്‍ 31 മുതലുള്ള വാക്യങ്ങളില്‍ ആ കന്യാസ്ത്രീയുടെ കണ്ണുകള്‍ ഉടക്കിനിന്നു. ആ കന്യാസ്ത്രീ അതു പലവട്ടം വായിച്ചു. ധ്യാനിച്ചു. ഒടുവില്‍ ഡാര്‍ജിലിംഗിലെ മലഞ്ചെരുവുകളിലൂടെ ട്രെയിന്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ തേയിലത്തോട്ടങ്ങളില്‍നിന്ന് ഒരു സ്വരം തന്റെ ഉള്ളിലേക്കെത്തുന്നത് അവളറിഞ്ഞു നീ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുക. ആ കന്യാസ്ത്രീ സിസ്‌റര്‍ തെരേസ ആയിരുന്നു. മാസിഡോ ണിയയിലെ സ്‌കോപ്യെയില്‍ ജനിച്ച ആഗ്‌നസ്, ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ ഒരംഗം. വാര്‍ഷിക ധ്യാനത്തിനു ഡാര്‍ജിലിംഗിലേക്കു പോവുകയായിരുന്നു ആ അധ്യാപിക. അന്നു സിസ്‌റര്‍ തെരേസ തീരുമാനിച്ചുപുതിയ വിളി സ്വീകരിക്കുക, അങ്ങനെ more »

മദര്‍ തെരേസ ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ വിശുദ്ധ സന്ദേശവും സാക്ഷ്യവും: മാര്‍ ആലഞ്ചേരി

admin : March 17, 2016 12:54 am : News
കൊച്ചി: ഭാരതം ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്ന കാരുണ്യത്തിന്റെ വിശുദ്ധസന്ദേശവും സാക്ഷ്യവുമാണു സെപ്റ്റംബര്‍ നാലിനു വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന മദര്‍ തെരേസയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിലെ സഭയും പൊതുസമൂഹവും മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തെ ആഹ്‌ളാദത്തോടും അഭിമാനത്തോടും കൂടിയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപന തിയതി അറിഞ്ഞ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. സംസ്‌കാരത്തിലും ഭാഷയിലും വ്യത്യസ്ത മതവിശ്വാസ രീതികളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ള ഭാരതം, മദര്‍ തെരേസയിലൂടെ കാരുണ്യത്തിന്റെ ജീവിതഭാവവും പങ്കുവച്ചു. അഗതികളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുന്നത് ഒരു മതത്തിന്റെയോ വിശ്വാസികളുടെയോ മാത്രം സന്തോഷമല്ല. ഭാരതവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത more »
« Page 1, 2, 3, 4 ... 6, »