Events

മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 23ന്

admin : March 1, 2017 1:30 am : Events, News, Press releases
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ചങ്ങ നാശേരി അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യമെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം 23ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ, പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന​​യ്ക്ക് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കെ​​​​സി​​​​ബി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​​​​സൂ​​സ​​പാ​​​​ക്യം കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. സി​​​​ബ​​​​ിസി ഐ പ്ര​​​​സി​​​​ഡ​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​യും ക്നാ​​​​നാ​​​​യ യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ സേ​​​​വേ​​​​റി​​​​യോ​​​​സും അ​​​​നു​​​​ഗ്ര​​​​ഹസ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടിപ്ര​​​​സം​​​​ഗം more »

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

admin : November 9, 2016 10:14 pm : Events, News
  റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനും തുടക്കമായി. മാർത്തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസപൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിനു ജപമാലയോടെയും പ്രദക്ഷിണത്തോടെയും more »

Preston Eparchy

admin : September 26, 2016 1:24 am : Events

‘ കൃപാഭിഷേകം 2016 ‘സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിൽ

admin : September 16, 2016 12:04 am : Events, News, Press releases
‘ കൃപാഭിഷേകം 2016 ‘സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിൽ മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത രണ്ടാം വാർഷീകാഘോഷവും ‘കൃപാഭിഷേകം 2016’ ബൈബിൾ കൺവെൻഷനും സെപ്റ്റംബർ 24, 25, 26 തിയതികളിൽ സിഡ്‌നിയിലെ ക്യാംപ്‌വെൽടൗണിലുള്ള സെന്റ് ഗ്രിഗറിസ് കോളേജ് ഹാളിൽ വച്ച് നടക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് ബൈബിൾ കൺവെൻഷൻ നയിക്കുന്നത്. മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ളവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും. ബൈബിൾ കൺവെൻഷന്റെ ഉത്ഘാടനം സെപ്റ്റംബർ 24-ാം തിയതി( ശനിയാഴ്ച ) 2 മണിയ്ക്ക് മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. തുടർന്ന് ഫാ. ഡൊമിനിക് more »

സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമതു വാർഷികവും ബൈബിൾ കൺവെൻഷനും സിഡ്‌നിയിൽ

admin : July 11, 2016 11:45 am : Events, News, Press releases

സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

admin : July 11, 2016 11:41 am : Events, News, Press releases
തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും. സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലന ശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യമെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ആതിഥേയരായ ഇരിങ്ങാലക്കുട രൂപതയുടെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. വിവിധ സമര്‍പ്പിത സന്യാസ സമൂഹങ്ങളെയും 32 സീറോ മലബാര്‍ more »

മെൽബൺ രൂപത മൈനർ സെമിനാരി

admin : June 17, 2016 1:05 pm : Events, News, Press releases
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൈനർ സെമിനാരി ജൂൺ 18-ാം തിയതി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വി.ജോൺ പോൾ രണ്ടാമൻ പാപ്പയുടെനാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ ജില്ലയിലുള്ള പഴയന്നൂരിലാണ് തുടക്കം കുറിക്കുന്നത്. മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് സെമിനാരി താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്നത്. റവ.ഡോ.ലോറൻസ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി ബിഷപ്പ് ബോസ്‌കോ പുത്തൂർ നിയമിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നും 16 ഓളം വൈദികർ മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ സേവനം ചെയ്യുന്നുണ്ട്. മെൽബൺ രൂപതയ്ക്ക് സ്വന്തമായ വൈദികർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 ഓളം വൈദിക വിദ്യാർത്ഥികൾ കേരളത്തിലെ more »

സപ്തതി നിറവിൽ മാർ ബോസ്‌കോ പുത്തൂർ

admin : May 25, 2016 2:30 am : Events, News, Press releases
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി ജനറാൾ, കത്തീഡ്രൽ വികാരി, സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ ഡയറക്ടർ, മംഗലപ്പുഴ മേജർ സെമിനാരി റെക്ടർ, സീറോ മലബാർ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്പ്, സീറോ മലബാർ ഓസ്ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ്പ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കർമ്മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാർ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്കന്മാർക്കും പ്രിയങ്കരമായിത്തീർന്ന വ്യക്തിത്വത്തിന് ഉടമയുമാണ് മാർ ബോസ്‌കോ പുത്തൂർ. വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും more »

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

admin : April 14, 2016 11:04 pm : Events, News, Press releases
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (പിസിപിസിയു) അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ആഗോള കത്തോലിക്കാസഭയുടെ വിശ്വാസ തിരുസംഘത്തിലും പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണു സെക്രട്ടേറിയറ്റ് ഫോര്‍ പ്രമോട്ടിംഗ് ക്രിസ്റ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലും മറ്റു ക്രൈസ്തവ സഭകള്‍ തമ്മിലും സഭൈക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദവേദികള്‍ ശക്തമാക്കുകയും ചെയ്യുക more »

ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി

admin : April 14, 2016 11:03 pm : Events, News, Press releases
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്‌ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് ഇടവക സമൂഹം യാത്രയയപ്പു നല്‍കി. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് സിബി ജോസഫ് (ട്രസ്റ്റി പാരിഷ് കൗണ്‍സില്‍), ജോളി കെ. പൗലോസ്, മാത്യു (പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍), ജോയി (മാതൃജ്യോതിസ്), ജയിംസ് പെരുമാലില്‍ (ചര്‍ച്ച് ക്വയര്‍), ഡയാന്‍ സോണി (ജീസസ് യൂത്ത്), ക്രിസ്റ്റീന തോമസ് (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്), അഭിലാഷ് ഹണി (അള്‍ത്താര ബാലസഖ്യം) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സംസാരിച്ച ഫാ. more »
« Page 1, 2, 3 »