Press Releases

യൂത്ത് കണ്‍വന്‍ഷന്‍-2016

admin : April 14, 2016 11:00 pm : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് കണ്‍വന്‍ഷന്‍-2016 ഏപ്രില്‍ ഒന്നു മുതല്‍ 27 വരെ വിവിധ ഇടവകകളില്‍ നടത്തുന്നു. സെന്റ് തോമസ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കണ്‍വന്‍ഷന്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രിയാന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നതിനും ഇടവക-രൂപത പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും സീറോ മലബാര്‍ more »

മെല്‍ബണ്‍രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍

admin : February 23, 2016 9:11 pm : News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി 19-ാം തിയതി മുതല്‍ മാര്‍ച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളില്‍ നടത്തുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യൂ ഇലവുങ്കല്‍, വയനാട്ടിലെ മക്കിയാട് ബെനഡിക്ടിന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ജോയ് ചെമ്പകശ്ശേരി എന്നിവരാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. ഈസ്റ്ററിന് ഒരുക്കമായുള്ള കുടുബ വിശുദ്ധീകരണ ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതയുടെ റിട്രീറ്റ് കോര്‍ഡിനേറ്റര്‍ ഫാ.തോമസ് ആലുക്ക അറിയിച്ചു. Fr. Mathew Elavumkal: Sydney:February 19, 20, 21 (Fri, Sat, Sun) New Castle: 22, 23, 24 (Mon, Tue, Wed) Melbourne:26, 27, 28 (Fri, Sat, Sun) Sheperton:February 29,March 1, 2 more »

അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍

admin : January 3, 2016 8:12 am : Events, News, Press releases
ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും ബോധപൂര്‍വം വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജീവിതത്തില്‍ വിജയം വരിക്കുന്നതെന്നും മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്ര ദേവാലയത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മ ചുരുങ്ങിയ കാലമേ ലോകത്തില്‍ ജീവിച്ചിരുന്നുള്ളൂ, വെറും മുപ്പത്തിയാറുവര്‍ഷം. എന്നാല്‍, അതു തന്റെ ജീവിതത്തില്‍ ദൈവതിരുമനസ് നിറവേറ്റാനുള്ള സമയമാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. തനിക്കു കിട്ടിയ സമയം മുഴുവന്‍ ദൈവത്തെ സ്നേഹിച്ചു. പരാതി പറഞ്ഞില്ല. പരിഭവം ഇല്ലാതെ കിട്ടിയ അവസരങ്ങളെ പരോപകാരപ്രദമായി പ്രയോജനപ്പെടുത്തി. അതിനാല്‍ ദൈവം അവളുടെ വിശുദ്ധിയെ more »

”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്”: കരുണയുടെ കരസ്പര്‍ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

admin : December 23, 2015 2:57 am : Events, News, Press releases
മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്ക്കാന്‍ ഒരുങ്ങകയാണ് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. ഡിസംബര്‍ മാസത്തില്‍ ”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്” എന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ കുഞ്ഞുമക്കള്‍ ചെറിയ പ്രാശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കങ്ങളിലൂടെയും ഓരോ ദിവസവും മാറ്റിവച്ച ചെറിയ സമ്പാദ്യം ഉണ്ണീശോയ്ക്കുള്ള അവരുടെ സമ്മാനമായി ക്രിസ്മസ്സ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടു വരികയും ക്രിസ്മസ്സ് കുര്‍ബാനക്കിടയില്‍ അത് സമര്‍പ്പിക്കുകയും ചെയ്യും. രൂപതാതലത്തില്‍ സമാഹരിക്കുന്ന ഈ തുക കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൈവ പരിപാലനയുടെ സഹോദരികള്‍’ നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികള്‍ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ ക്രിസ്മസ്സ് സമ്മാനമായി നല്കും. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും അംഗപരിമിതരുടെയും വിവിധ രോഗങ്ങളാല്‍ മരണത്തെ പ്രതീക്ഷിച്ച് കഴിയുന്നവരുടെയും ആശാകേന്ദ്രമാണ് more »

കരുണയുടെ ജൂബിലി വര്‍ഷം: മെല്‍ബണ്‍ രൂപതതല ഉദ്ഘാടനം ഡിസംബര്‍ 13ന്

admin : December 13, 2015 12:49 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഫ്രാന്‍സിസ് മര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും. ഡിസംബര്‍ 13ന് (ഞായര്‍) വൈകുന്നേരം നാലിനു റോക്‌സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം നടക്കുന്ന ചടങ്ങില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിലവിളക്ക് തെളിയിക്കുന്നതോടെ രൂപതയില്‍ കരുണയുടെ വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്ന 136-ാം സങ്കീര്‍ത്തനം ആലപിക്കുകയും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ഥന ചൊല്ലുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് കരുണയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബര്‍ more »

ബൈബിള്‍ വിജ്ഞാന മത്സരം 2015 സംഘടിപ്പിച്ചു

admin : December 13, 2015 12:48 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിന്‍ ‘മാര്‍ തോമാ ശബ്ദം’ പ്രസിദ്ധീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബൈബിള്‍ വിജ്ഞാന മത്സരം 2015’ സമാപിച്ചു. ഡിസംബര്‍ ആറിന് (ഞായര്‍) നടന്ന മത്സരത്തില്‍ ഇടവകയിലെ 15 കുടുംബ കൂട്ടായ്മകളില്‍നിന്നായി 45 അംഗങ്ങള്‍ പങ്കെടുത്തു. ഇടവക വികാരിയും മാര്‍തോമാ ശബ്ദത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ഏബ്രഹാം കുന്നത്തോളി മത്സരം ഉദ്ഘാടനം ചെയ്തു. വചനം ആഴത്തില്‍ പഠിക്കുന്നതിനും വചനാധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും കുടുംബ കൂട്ടായ്മകളുടെ വളര്‍ച്ചയ്ക്കും ബൈബിള്‍ വിജ്ഞാന മത്സരങ്ങള്‍ ഏറെ സഹായിക്കുമെന്നു ഫാ. ഏബ്രഹാം അഭിപ്രായപ്പെട്ടു. വിശുദ്ധ മത്തായിയുടെ സുവിശേഷം ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണു മത്സരത്തില്‍ പ്രധാനമായും ഉള്‍കൊള്ളിച്ചിരുന്നത്. ഡീക്കന്‍ ബൈജു തോമസ് ബൈബിള്‍ വിജ്ഞാന more »

ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

admin : November 30, 2015 9:45 pm : Events, News, Press releases
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായ്ക്കും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീന്‍വൈയ്ല്‍ ഷെര്‍വുഡ് റിസെപ്ഷന്‍ സെന്ററില്‍ നടന്ന സ്വീകരണത്തില്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു. വിവിധ ക്രിസ്തീയ സഭകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ രൂപത നല്കിയ ഊഷ്മള സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നെന്നും ബസേലിയോസ് ബാവ നന്ദിപ്രസംഗത്തിലൂടെ വ്യക്തമാക്കി. രൂപത ചാന്‍സിലര്‍ ഫാ.മാത്യൂ കൊച്ചുപുരയ്ക്കല്‍, രൂപത കണ്‍സള്‍ട്ടേര്‍സ് more »

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ്റ് നവംബര്‍ 28ന്

admin : November 24, 2015 5:26 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനിയാഴ്ച) ഫോക്ക്‌നാര്‍ സെന്റ് മാത്യുസ് പാരീഷ് ഹാളില്‍ വച്ചു നടത്തുന്നു. വൈകീട്ട് 4 മണിയ്ക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ രൂപത ചാന്‍സിലറും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ചാപ്ലയിനുമായ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹ്യും കൗണ്‍സില്‍ മേയര്‍ ഹെലന്‍ പാറ്റ്‌സികാത്തിയൊഡോരു ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും. രൂപത കേന്ദ്രം സ്ഥിതിചെയ്യുന്ന മിക്കലം വാര്‍ഡ് കൗണ്‍സിലറും ഹ്യും കൗണ്‍സില്‍ ഡപ്യുട്ടി മേയറുമായ more »

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

admin : November 23, 2015 12:35 am : News, Press releases
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിനും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കണ്‍സള്‍ട്ടന്റ് അംഗവും മെല്‍ബണ്‍ രൂപതയിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളി വികാരിയുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മെല്‍ബണിലെ ക്ലയിറ്റണില്‍ തുടക്കമായി. വൈകുന്നേരം 4.30നു ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കുമ്പുക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍, ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ വൈദിക ജീവിതത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനം മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. more »

AN INDULGENCE IS GRANTED TO THE FAITHFUL ON THE OCCASION OF THE EXTRAORDINARY JUBILEE OF MERCY

admin : November 22, 2015 11:26 pm : News, Press releases
LETTER OF HIS HOLINESS POPE FRANCIS ACCORDING TO WHICH AN INDULGENCE IS GRANTED TO THE FAITHFUL ON THE OCCASION OF THE EXTRAORDINARY JUBILEE OF MERCY To My Venerable Brother Archbishop Rino Fisichella President of the Pontifical Council for the Promotion of the New Evangelization With the approach of the Extraordinary Jubilee of Mercy I would like to focus on several points which I believe require attention to enable the celebration of the Holy Year to be more »
« Page 1, 2, 3 »