കുഞ്ഞു പ്രേഷിതര്‍ക്ക് പാപ്പായുടെ പ്രചോദനം

തങ്ങളുടെ സമപ്രായക്കാര്‍ക്ക് സുവിശേഷം എത്തിച്ചുകൊടുക്കുന്നതിനും ആവശ്യത്തിലിരിക്കുന്ന അവരെ സഹായിക്കുന്നതിനും ബാലികാബാലന്മാരെ മാര്‍പ്പാപ്പാ പ്രോത്സാഹിപ്പിക്കുന്നു.

പ്രത്യക്ഷീകരണത്തിരുന്നാള്‍  ആചരിക്കപ്പെട്ട വെള്ളിയാഴ്ച (06/01/17) വത്തിക്കാനില്‍ മദ്ധ്യാഹ്ന പ്രാര്‍ത്ഥന നയിച്ച ഫ്രാന്‍സീസ് പാപ്പാ, അന്ന് കുട്ടികളുടെ പ്രേഷിതദിനം ആചരിക്കപ്പെട്ടത് പ്രാര്‍ത്ഥനാന്തരം അനുസ്മരിക്കുകയായിരുന്നു.

സുവിശേഷം പ്രസരിപ്പിക്കുകയെന്ന ദൗത്യം കുഞ്ഞുങ്ങള്‍ നവീകരിക്കുന്ന അവസരമാണ് കുട്ടികളുടെ പ്രേഷിത ദിനം.

“മുഴുവന്‍ ഹൃദയത്തോടെ” എന്നതായിരുന്നു ഇക്കൊല്ലത്തെ ഈ പ്രേഷിത ദിനാചരണത്തിന്‍റെ ആദര്‍ശ പ്രമേയം.

Source: http://ml.radiovaticana.va/