മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 23ന്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ചങ്ങ നാശേരി അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യമെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​കം 23ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ, പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും.
തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന​​യ്ക്ക് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. കെ​​​​സി​​​​ബി​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​​​​സൂ​​സ​​പാ​​​​ക്യം കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. സി​​​​ബ​​​​ിസി ഐ പ്ര​​​​സി​​​​ഡ​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​യും ക്നാ​​​​നാ​​​​യ യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭാ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ സേ​​​​വേ​​​​റി​​​​യോ​​​​സും അ​​​​നു​​​​ഗ്ര​​​​ഹസ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടിപ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും.

Source: deepika