മനുഷ്യമഹത്വം വെളിവാകുന്നതു പരസ്നേഹ പ്രവൃത്തികളിലൂടെ: മാ​ർ ആ​ല​ഞ്ചേ​രി

 In Events, News, Press releases

കൊ​​ച്ചി: മ​​നു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ രൂ​​പ​​ത​​ക​​ളി​​ലെ​​യും സ​​ന്യാ​​സ സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ​​യും സാ​​മൂ​​ഹ്യ​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ സം​​ഗ​​മം കാ​​ക്ക​​നാ​​ട് ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. സ​​ഭ എ​​ക്കാ​​ല​​ത്തും വി​​ദ്യാ​​ഭ്യാ​​സആ​​തു​​രാ​​ല​​യ മേ​​ഖ​​ല​​ക​​ളി​​ൽ ചെ​​യ്യു​​ന്ന സേ​​വ​​ന​​ങ്ങ​​ളെ​​ക്കാ​​ൾ ഏ​​റെ പ്രാ​​ധാ​​ന്യം ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്ന​തു കാ​​രു​​ണ്യ-​​ഉ​​പ​​വി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ്. സ​​ഭ​​യു​​ടെ കാ​​രു​​ണ്യ ശ്രു​​ശൂ​​ഷ​​ക​ൾ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ ല​​ഭ്യ​​മാ​​ക്കു​​ന്നു എ​​ന്ന യാ​​ഥാ​​ർ​​ഥ്യം പ​​ല​​പ്പോ​​ഴും വി​​സ്മ​​രി​​ക്ക​​പ്പെ​​ടു​​ന്നു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ​​ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ നെ​​റ്റ് വ​ർ​​ക്കിം​​ഗ് പ​​ര​​സ്പ​​ര പൂ​​ര​​ക പ​​ഠ​​ന​​ത്തി​​നും ഗു​​ണ​​മേ​ന്മ വ​​ർ​​ധ​​ന​​വി​​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സ്പ​​ന്ദ​​ൻ എ​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന സീ​​റോ മ​​ല​​ബാ​​ർ സോ​​ഷ്യ​​ൽ ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് നെ​​റ്റ‌്‌​വ​​ർ​​ക്ക് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ചെ​​യ​​ർ​​മാ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി കൊ​​ല്ല​​ന്നൂ​​ർ, ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ, ബീ​​ന സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. സ്പ​​ന്ദ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കേ​​ണ്ട വി​​വി​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച ന​​ട​​ത്തി ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ​​ക്കു രൂ​​പം​ന​​ൽ​​കി.

Source: deepika.com

Recent Posts