നന്ദിയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം സപ്തതി ആഘോഷിച്ച് മാര്‍ റാഫേല്‍ തട്ടില്‍

 In News

കാക്കനാട്: സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍ (സപ്തതി) സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നു. പ്രശസ്ത മ്യൂസിക് ബാന്‍ഡ് ‘ക്യാന്‍ഡില്‍സ് ബാന്‍ഡിന്റെ’ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ സഭാ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍ സ്വാഗതം ആശംസിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാല്‍ഡിയന്‍ സിറിയന്‍ സഭയുടെ മെത്രാപ്പോലീത്ത ഔഗിന്‍ മാര്‍ കുര്യാക്കോസ്, സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, തിരുഹൃദയ സന്യാസിനി സമൂഹ ത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉഷ തുടങ്ങിയവര്‍ സഭയുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മാര്‍ തട്ടിലിന് സപ്തതി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ആര്‍ച്ചുബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഡോ. ആന്റണി വാലുങ്കല്‍, യോഹന്നാന്‍ മാര്‍ തിയോ ഡോഷ്യസ്, ഹൈബി ഈഡന്‍ എം.പി, എം എല്‍എ മാരായ റോജി എം. ജോണ്‍, ടി. ജെ. വിനോദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ റാഫേല്‍ തട്ടിലിന്റെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്പദമാക്കി തയ്യാറാക്കിയ ‘വാക്കുകള്‍കൊണ്ട് ഹൃദയത്തെ തൊടുന്നൊരാള്‍’ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

മറുപടി പ്രസംഗം നടത്തിയ മാര്‍ റാഫേല്‍ തട്ടില്‍ തനിക്ക് ലഭിച്ച സ്‌നേഹാദരങ്ങള്‍ക്കും, ദൈവാനു ഗ്രഹങ്ങള്‍ക്കും സഭാംഗങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും നന്ദി അറിയിച്ചു. ഏപ്രില്‍ 24 നു നാമഹേതുക തിരുനാള്‍ ആചരിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം എന്നിവര്‍ക്കും മറ്റു ജോര്‍ജ് നാമധാരികള്‍ക്കും മാര്‍ തട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ നന്ദി രേഖപ്പെടുത്തി.

Recent Posts