ഫാ. തോമസ് മാത്യു കുറ്റിമാക്കല്‍ പുതിയ ഇന്‍ഡോര്‍ ബിഷപ്പ്‌

 In News

ഇന്‍ഡോര്‍: ഫാ. തോമസ് മാത്യു കുറ്റിമാക്കലിനെ പുതിയ ഇന്‍ഡോര്‍ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ വിരമിച്ച സ്ഥാനത്താണ് ഇദ്ദേഹത്തെനെ നിയമിച്ചത്.

ഫാ. തോമസ് മാത്യു കുറ്റിമാക്കല്‍ 1962 ഫെബ്രുവരി 25 നു കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂര്‍ക്കാട് കുറ്റിമാക്കല്‍ കുടുംബത്തില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭാസത്തിന് ശേഷം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയില്‍ പഠിച്ചു. 1987 നവംബര്‍ 25 നു ഇന്‍ഡോര്‍ രൂപതാ വൈദികനായി തിരുപ്പട്ടമേറ്റു.

1987 – 90 കാലയളവില്‍ ഇന്‍ഡോര്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി; 1990- 92 കാലയളവില്‍ ജാബുവയില്‍ അസിസ്റ്റന്റ് വികാരി; 1992-98 കാലയളവില്‍ ഇന്‍ഡോറിലെ സെന്റ് റാഫേല്‍ സ്‌കൂള്‍ വൈസ് പ്രിന്‌സിപ്പല്‍; 1998 2002 കാലയളവില്‍ സെന്റ്‌റാഫേല്‍ സ്‌കൂള്‍ വൈസ് പ്രിന്‌സിപ്പല്‍; 2002-2004 കാലയളവില്‍ ജാബുവയിലെ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍; 2004 -2009 കാലയളവില്‍ രൂപതയുടെ സ്‌കൂളിന്റെ ഡയറക്ടര്‍; 2009 -2015 കാലയളവില്‍ ദേവാസ് ഇടവക വികാരി; 2015 2021 കാലയളവില്‍ ദേവാസ് ഇടവക വികാരിയും ഡീനും എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

2021 മുതല്‍ ഇന്‍ഡോര്‍ കത്തീഡ്രല്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരവേയാണ് രൂപതയുടെ പുതിയ ഇടയനായി നിയമതനാകുന്നത്.

Recent Posts