കടലോരജനതയുടെ വേദനയിൽ പങ്കുചേരുന്നു: മാർ ആലഞ്ചേരി
കൊച്ചി: കടലോരജനതയുടെ വേദനയിൽ പങ്കുചേരുകയും സമാശ്വാസത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നതായി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
മാർപാപ്പയുടെ ബംഗ്ലാദേശ് സന്ദർശനം പ്രമാണിച്ച് അവിടെയായിരുന്ന അവസരത്തിലാണ് കൊടുങ്കാറ്റു മൂലം കേരളത്തിലെ കടലോര മക്കളിൽ ഒരു വിഭാഗം പേർക്കു ജീവഹാനിയും ദുരിതങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതായി അറിയുന്നത്.
ലക്ഷദ്വീപിലെയും ഹൈറേഞ്ചിലെയും ദുരിതബാധിതരെ പ്രത്യേകം ഓർക്കുന്നു. സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും പ്രവർത്തനത്തോടൊപ്പം, കേരളത്തിലെ വിശ്വാസി സമൂഹവും സാന്പത്തികശേഷിയുള്ള ഇടവകകളും ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ക്രൈസ്തവോചിതമായ സ്നേഹത്തോടെ ആവശ്യമായ സഹായം എത്തിക്കണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തു.
Source: deepika.com