Events

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

admin : April 14, 2016 11:04 pm : Events, News, Press releases
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (പിസിപിസിയു) അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. ആഗോള കത്തോലിക്കാസഭയുടെ വിശ്വാസ തിരുസംഘത്തിലും പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അംഗമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണു സെക്രട്ടേറിയറ്റ് ഫോര്‍ പ്രമോട്ടിംഗ് ക്രിസ്റ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്കാസഭയ്ക്കുള്ളിലും മറ്റു ക്രൈസ്തവ സഭകള്‍ തമ്മിലും സഭൈക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദവേദികള്‍ ശക്തമാക്കുകയും ചെയ്യുക more »

ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി

admin : April 14, 2016 11:03 pm : Events, News, Press releases
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്‌ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് ഇടവക സമൂഹം യാത്രയയപ്പു നല്‍കി. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് സിബി ജോസഫ് (ട്രസ്റ്റി പാരിഷ് കൗണ്‍സില്‍), ജോളി കെ. പൗലോസ്, മാത്യു (പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍), ജോയി (മാതൃജ്യോതിസ്), ജയിംസ് പെരുമാലില്‍ (ചര്‍ച്ച് ക്വയര്‍), ഡയാന്‍ സോണി (ജീസസ് യൂത്ത്), ക്രിസ്റ്റീന തോമസ് (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്), അഭിലാഷ് ഹണി (അള്‍ത്താര ബാലസഖ്യം) എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സംസാരിച്ച ഫാ. more »

യൂത്ത് കണ്‍വന്‍ഷന്‍-2016

admin : April 14, 2016 11:00 pm : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് കണ്‍വന്‍ഷന്‍-2016 ഏപ്രില്‍ ഒന്നു മുതല്‍ 27 വരെ വിവിധ ഇടവകകളില്‍ നടത്തുന്നു. സെന്റ് തോമസ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കണ്‍വന്‍ഷന്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രിയാന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നതിനും ഇടവക-രൂപത പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും സീറോ മലബാര്‍ more »

അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍

admin : January 3, 2016 8:12 am : Events, News, Press releases
ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും ബോധപൂര്‍വം വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജീവിതത്തില്‍ വിജയം വരിക്കുന്നതെന്നും മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്ര ദേവാലയത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മ ചുരുങ്ങിയ കാലമേ ലോകത്തില്‍ ജീവിച്ചിരുന്നുള്ളൂ, വെറും മുപ്പത്തിയാറുവര്‍ഷം. എന്നാല്‍, അതു തന്റെ ജീവിതത്തില്‍ ദൈവതിരുമനസ് നിറവേറ്റാനുള്ള സമയമാണെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. തനിക്കു കിട്ടിയ സമയം മുഴുവന്‍ ദൈവത്തെ സ്നേഹിച്ചു. പരാതി പറഞ്ഞില്ല. പരിഭവം ഇല്ലാതെ കിട്ടിയ അവസരങ്ങളെ പരോപകാരപ്രദമായി പ്രയോജനപ്പെടുത്തി. അതിനാല്‍ ദൈവം അവളുടെ വിശുദ്ധിയെ more »

”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്”: കരുണയുടെ കരസ്പര്‍ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

admin : December 23, 2015 2:57 am : Events, News, Press releases
മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്ക്കാന്‍ ഒരുങ്ങകയാണ് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. ഡിസംബര്‍ മാസത്തില്‍ ”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്” എന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ കുഞ്ഞുമക്കള്‍ ചെറിയ പ്രാശ്ചിത്ത പ്രവര്‍ത്തികളിലൂടെയും ആശയടക്കങ്ങളിലൂടെയും ഓരോ ദിവസവും മാറ്റിവച്ച ചെറിയ സമ്പാദ്യം ഉണ്ണീശോയ്ക്കുള്ള അവരുടെ സമ്മാനമായി ക്രിസ്മസ്സ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടു വരികയും ക്രിസ്മസ്സ് കുര്‍ബാനക്കിടയില്‍ അത് സമര്‍പ്പിക്കുകയും ചെയ്യും. രൂപതാതലത്തില്‍ സമാഹരിക്കുന്ന ഈ തുക കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൈവ പരിപാലനയുടെ സഹോദരികള്‍’ നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികള്‍ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ ക്രിസ്മസ്സ് സമ്മാനമായി നല്കും. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും അംഗപരിമിതരുടെയും വിവിധ രോഗങ്ങളാല്‍ മരണത്തെ പ്രതീക്ഷിച്ച് കഴിയുന്നവരുടെയും ആശാകേന്ദ്രമാണ് more »

കരുണയുടെ ജൂബിലി വര്‍ഷം: മെല്‍ബണ്‍ രൂപതതല ഉദ്ഘാടനം ഡിസംബര്‍ 13ന്

admin : December 13, 2015 12:49 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഫ്രാന്‍സിസ് മര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും. ഡിസംബര്‍ 13ന് (ഞായര്‍) വൈകുന്നേരം നാലിനു റോക്‌സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം നടക്കുന്ന ചടങ്ങില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിലവിളക്ക് തെളിയിക്കുന്നതോടെ രൂപതയില്‍ കരുണയുടെ വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടര്‍ന്ന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്ന 136-ാം സങ്കീര്‍ത്തനം ആലപിക്കുകയും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ഥന ചൊല്ലുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് കരുണയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഡിസംബര്‍ more »

ബൈബിള്‍ വിജ്ഞാന മത്സരം 2015 സംഘടിപ്പിച്ചു

admin : December 13, 2015 12:48 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിന്‍ ‘മാര്‍ തോമാ ശബ്ദം’ പ്രസിദ്ധീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബൈബിള്‍ വിജ്ഞാന മത്സരം 2015’ സമാപിച്ചു. ഡിസംബര്‍ ആറിന് (ഞായര്‍) നടന്ന മത്സരത്തില്‍ ഇടവകയിലെ 15 കുടുംബ കൂട്ടായ്മകളില്‍നിന്നായി 45 അംഗങ്ങള്‍ പങ്കെടുത്തു. ഇടവക വികാരിയും മാര്‍തോമാ ശബ്ദത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ഏബ്രഹാം കുന്നത്തോളി മത്സരം ഉദ്ഘാടനം ചെയ്തു. വചനം ആഴത്തില്‍ പഠിക്കുന്നതിനും വചനാധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും കുടുംബ കൂട്ടായ്മകളുടെ വളര്‍ച്ചയ്ക്കും ബൈബിള്‍ വിജ്ഞാന മത്സരങ്ങള്‍ ഏറെ സഹായിക്കുമെന്നു ഫാ. ഏബ്രഹാം അഭിപ്രായപ്പെട്ടു. വിശുദ്ധ മത്തായിയുടെ സുവിശേഷം ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണു മത്സരത്തില്‍ പ്രധാനമായും ഉള്‍കൊള്ളിച്ചിരുന്നത്. ഡീക്കന്‍ ബൈജു തോമസ് ബൈബിള്‍ വിജ്ഞാന more »

കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍

admin : December 8, 2015 1:08 am : Events, News
റോം: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കും. വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 9.30 നു മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കരുണയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമാണ്. 2015 ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20 വരെയാണ് കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം (കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ മുതല്‍ യേശുക്രിസ്തുവിന്റെ രാജത്വതിരുനാള്‍ വരെ). രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ സുവര്‍ണ ജൂബിലിയുമാണു നാളെ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നാളെ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഉപയോഗിക്കാനുള്ള പ്രത്യേക സുവിശേഷ പ്രഘോഷണഗ്രന്ഥം പ്രദക്ഷിണമായി കൊണ്ടുവന്നു വചനപീഠത്തില്‍ പ്രതിഷ്ഠിക്കും. സഭാജീവിതത്തില്‍ ദൈവവചനത്തിന്റെ അപ്രമാദിത്വം വെളിവാക്കുകയാണ് more »

ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

admin : November 30, 2015 9:45 pm : Events, News, Press releases
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായ്ക്കും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീന്‍വൈയ്ല്‍ ഷെര്‍വുഡ് റിസെപ്ഷന്‍ സെന്ററില്‍ നടന്ന സ്വീകരണത്തില്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു. വിവിധ ക്രിസ്തീയ സഭകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ രൂപത നല്കിയ ഊഷ്മള സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നെന്നും ബസേലിയോസ് ബാവ നന്ദിപ്രസംഗത്തിലൂടെ വ്യക്തമാക്കി. രൂപത ചാന്‍സിലര്‍ ഫാ.മാത്യൂ കൊച്ചുപുരയ്ക്കല്‍, രൂപത കണ്‍സള്‍ട്ടേര്‍സ് more »

Campbelltown Parish Catechism Anniversary

admin : November 30, 2015 12:15 am : Events, News
സെന്റ് തോമസ് സീറോമലബാര്‍ ക്യാമ്പ്‌ബെല്‍ടൗണ്‍ ഇടവകയുടെ സണ്‍ഡേസ്‌കൂള്‍ ആനിവേഴ്സ്സറി ആഘോഷങ്ങള്‍ റൂസില്‍, മെല്‍ബണ്‍ രൂപതയുടെ വികാരിജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടത്തി. ന്യൂ സൗത്ത്‌വെയില്‍സ് എപിസ്‌കോപല്‍ വികാരിയും സീറോമലബാര്‍ ചാപ്ലിനുമായ ബഹു. തോമസ് ആലൂക്ക അച്ചനും ബഹു. സിജോ ഇടക്കുടിയില്‍ അച്ചനും സന്നിഹിതരായി ആശംസകള്‍ അര്‍പ്പിച്ചു. ഗ്രേസി ജയിംസ് നന്ദി അര്‍പ്പിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടി.
« Page 1, 2, 3, 4»