Events

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ്റ് നവംബര്‍ 28ന്

admin : November 24, 2015 5:26 am : Events, News, Press releases
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനിയാഴ്ച) ഫോക്ക്‌നാര്‍ സെന്റ് മാത്യുസ് പാരീഷ് ഹാളില്‍ വച്ചു നടത്തുന്നു. വൈകീട്ട് 4 മണിയ്ക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ രൂപത ചാന്‍സിലറും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ചാപ്ലയിനുമായ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹ്യും കൗണ്‍സില്‍ മേയര്‍ ഹെലന്‍ പാറ്റ്‌സികാത്തിയൊഡോരു ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും. രൂപത കേന്ദ്രം സ്ഥിതിചെയ്യുന്ന മിക്കലം വാര്‍ഡ് കൗണ്‍സിലറും ഹ്യും കൗണ്‍സില്‍ ഡപ്യുട്ടി മേയറുമായ more »

മൂര്‍ബാങ്ക് ഇടവകയില്‍ ക്രിസ്തു രാജന്റെ തിരുന്നാള്‍

admin : November 14, 2015 11:38 am : Events, News
മൂര്‍ബാങ്ക് ക്രൈസ്റ്റ് ദ കിങ്ങ് സീറോ മലബാര്‍ ഇടവക മദ്ധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുന്നാള്‍ നവംബര്‍ 14,15 തിയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 14-0ം തിയതി ശനിയാഴ്ച വൈകുന്നേരം 6.30ന് കൊടിയേറ്റം, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. ഫാ. തോമസ് ആലുക്ക മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ ദിവസമായ നവംബര്‍ 15-0ം തിയതി ഞായറാഴ്ച 4.00 മണിയ്ക്കുള്ള ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. തോമസ് ആലുക്ക, ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ എന്നിവര്‍ അറിയിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു.

admin : November 10, 2015 11:18 pm : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്റ്ററല്‍ കൗണ്‍സില്‍ സിഡ്‌നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് സെന്ററില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗണ്‍സിലില്‍ ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 അല്മായപ്രതിനിധികളും രൂപതയില്‍ സേവനം ചെയ്യുന്ന 12 വൈദീകരും പങ്കെടുത്തു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു. റോമില്‍ സമാപിച്ച സിനഡില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം, കുടുംബജീവിതം എന്നീ വിഷയങ്ങളാണ് പാസ്റ്ററല്‍ കൗണ്‍സില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്. ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന തിരുവചനത്തിന് more »

അഡ്‌ലെയ്ഡ് സെന്റ് എവുപ്രാസ്യാ സീറോ മലബാര്‍ മിഷന്‍ സംയുക്ത തിരുനാള്‍ ആഘോഷം

admin : September 24, 2015 10:45 pm : Events, News
അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാര്‍ മിഷന്‍ അഡ്‌ലെയ്ഡ് നോര്‍ത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. സെപ്റ്റംബര്‍ മുപ്പതുമുതല്‍ ഒക്‌ടോബര്‍ പത്തുവരെ നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഒരുക്കമായി പത്തുദിവസത്തെ ജപമാലയും നൊവേനയും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ എപ്പാര്‍ക്കി ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണവും ‘നക്ഷത്രരാവ്’ എന്ന സംഗീത നൃത്തശില്‍പ്പവും ഉണ്ടായിരിക്കും. അഡ്‌ലെയ്ഡിലെ മൂന്നു സീറോ മലബാര്‍ മിഷനുകളുടെ സഹകരണത്തോടുകൂടിയാണ് തിരുനാള്‍ നടക്കുക. തിരുനാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം

admin : September 24, 2015 10:44 pm : Events, News
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ മെല്‍ബണില്‍ സമുചിതമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 25, 26, 27, 28 തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജയ്ക്കബ് കുറുപ്പിനകത്ത് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തോടുകൂടി തിരുനാളിനു തുടക്കമാകും. ഒക്‌ടോബര്‍ രണ്ടിനു (വെളളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പളളിയില്‍ ബൈബിള്‍ കലോത്സവം അരങ്ങേറും. വൈകുന്നേരം 5.30ന് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ തിരുനാളിന് കൊടി ഉയര്‍ത്തും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. മൂന്നിനു (ശനി) ഓസ്‌ട്രേലിയായിലെ ക്‌നാനായ യുവജന സംഗമം രാവിലെ ഒമ്പതിന് കോട്ടയം അതിരൂപത more »

ആദ്യകുർബാന സ്വീകരണവും സൈഥരൃലേപനവും അഡലെയ്ഡിൽ

admin : September 13, 2015 12:19 pm : Events, News
അഡലെയ്ഡ്:മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യകുർബാന സ്വീകരണവും സ്ഥര്യലേപനവും കുട്ടികൾ സ്വീകരിച്ചു.പ്രത്യേക വിശ്വാസപരിശീലനം പൂർത്തിയാക്കിയ ഇരുപത്തിയാറ് കുട്ടികളാണ്‌ വിവിധ കൂദാശകൾ സ്വീകരിച്ചത്.സെന്റ്‌:അൽഫോൻസ സീറോ മലബാർ കാത്തോലിക് മിഷൻ നേതൃത്വത്തിൽ നടന്ന ശുശ്രൂഷ കർമങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.ഫാദർ ഫ്രെഡി എലുവത്തിങ്കൽ ശുശ്രൂഷ കർമങ്ങൾക്ക് നേതൃത്വം നല്കി.കുഞ്ഞുങ്ങളിൽ പ്രാർതഥന തീഷ്ണതയും നേതൃപാടവവും വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെകുറിച്ച്‌ അഭിവന്ദ്യ പിതാവ് ദിവ്യബലിമദ്ധ്യേ സംസാരിച്ചു.വേദപഠനത്തിലൂടെ വിശ്വാസതീക്ഷ്ണതയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയട്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.കൂദാശകൾ സ്വീകരിച്ച കുഞ്ഞുങ്ങളുമായി അഭിവന്ദ്യ പിതാവ് പ്രത്യേകം കൂടികാഴ്ച നടത്തി

“because they are in a mad rush to make their lives”: Bishop Bosco Puthur

admin : September 10, 2015 2:39 pm : Events, News, Press releases
Kochi:Caring for migrant Syro-Malabar Catholics in “secularized and westernized” Australia offers challenges for a traditional Catholic mission, said Bishop Bosco Puthur, who recently completed one year on the continent. “It is a challenging mission in all respects and has both positive and negative aspects,” Bishop Puthur told ucanews.com in late August while he was in Kerala attending the synod of Syro-Malabar bishops. The Kerala-based Eastern Catholic Church’s first diocese in Australia — the Eparchy of St. more »

കാന്‍ബറായില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും

admin : September 10, 2015 2:33 pm : Events, News
കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ പള്ളിയില്‍ ഇടവകമധ്യസ്ഥയുടെ തിരുനാളും ഇടവകദിനവും ഒക്‌ടോബര്‍ രണ്ട്, മൂന്ന്, നാല് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. രണ്ടിനു (വെള്ളി) വൈകുന്നേരം 5.45ന് കൊടിയേറ്റുകര്‍മം നടക്കും. ഇടവകദിനമായ മൂന്നിനു (ശനി) രാവിലെ എട്ടിനു വിവിധ കായിക മത്സരങ്ങളും വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ നാലിനു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഇടവക പ്രഖ്യാപനവും നടക്കും. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

മെല്‍ബണില്‍ എട്ടു നോമ്പ് തിരുന്നാള്‍ സെപ്റ്റംബര്‍ 6ന്

admin : September 1, 2015 12:29 pm : Events, News
മെല്‍ബണ്‍: സീറോ മലബാര്‍ വെസ്റ്റ് റീജിയണിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാള്‍ സെപ്റ്റംബര്‍ 6ന്(ഞായറാഴ്ച) ആഘോഷിക്കുന്നു. മെല്‍ബണിലെ ആര്‍ഡീറിലുള്ള ക്യുന്‍ ഓഫ് ഹെവന്‍ ദേവാലയത്തിലാണ് എട്ടു നോമ്പ് തിരുന്നാള്‍ ആഘോഷിക്കുന്നത്. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ആഗസ്റ്റ് 30-ാം തിയതി ആരംഭിക്കും. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി കൊടികയറ്റം നിര്‍വഹിക്കും. ആഗസ്റ്റ് 31-ാം തിയതി മുതല്‍ തിരുന്നാള്‍ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിയ്ക്കും 3-ാം തിയതി(വ്യാഴാഴ്ച) 5 മണിയ്ക്കും വി.കുര്‍ബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കുന്നതാണ്. ഫാ. മനോജ് കന്നംതടത്തില്‍,ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. പയസ് കൊടക്കത്താനത്ത്, ഫാ.തോമസ് കുമ്പയ്ക്കല്‍ എന്നിവര്‍ വിവിധ more »

സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’

admin : August 11, 2015 1:10 pm : Events, News
ബ്രിസ്‌ബെയ്ന്‍: സീറോ മലബാര്‍ സമൂഹം സംഘടിപ്പിച്ച സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’ സമാപിച്ചു. ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക നടത്തിയ സംയുക്ത തിരുനാളിനോടനുബന്ധിച്ച് ചെംസൈഡ് ക്രേഗ്‌സ്‌ലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് വികസന മൈനിംഗ് മന്ത്രി ആന്റണി ലൈറ്റ് ഹാം മുഖ്യാതിയായിരുന്നു. സീറോ മലബാര്‍ ക്യൂന്‍സ്‌ലാന്റ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ ജോളി കരുമത്തി സ്വാഗതം ആശംസിച്ചു. കൗണ്‍സിലര്‍ ഫിയോണ കിംഗ്, സെന്റ് തോമസ് യാക്കോബൈറ്റ് ചര്‍ച്ച് വികാരി അജോഷ് ജോസഫ് എന്നിവര്‍ ആശംസ നേര്‍ന്നു. സീറോ മലബാര്‍ ക്യൂന്‍സ്‌ലാന്റ് ചാപ്ലെയിന്‍ more »
« Page 1, 2, 3, 4»