ആദ്യകുർബാന സ്വീകരണവും സൈഥരൃലേപനവും അഡലെയ്ഡിൽ

 In Events, News

അഡലെയ്ഡ്:മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യകുർബാന സ്വീകരണവും സ്ഥര്യലേപനവും കുട്ടികൾ സ്വീകരിച്ചു.പ്രത്യേക വിശ്വാസപരിശീലനം പൂർത്തിയാക്കിയ ഇരുപത്തിയാറ് കുട്ടികളാണ്‌ വിവിധ കൂദാശകൾ സ്വീകരിച്ചത്.സെന്റ്‌:അൽഫോൻസ സീറോ മലബാർ കാത്തോലിക് മിഷൻ നേതൃത്വത്തിൽ നടന്ന ശുശ്രൂഷ കർമങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.ഫാദർ ഫ്രെഡി എലുവത്തിങ്കൽ ശുശ്രൂഷ കർമങ്ങൾക്ക് നേതൃത്വം നല്കി.കുഞ്ഞുങ്ങളിൽ പ്രാർതഥന തീഷ്ണതയും നേതൃപാടവവും വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെകുറിച്ച്‌ അഭിവന്ദ്യ പിതാവ് ദിവ്യബലിമദ്ധ്യേ സംസാരിച്ചു.വേദപഠനത്തിലൂടെ വിശ്വാസതീക്ഷ്ണതയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയട്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.കൂദാശകൾ സ്വീകരിച്ച കുഞ്ഞുങ്ങളുമായി അഭിവന്ദ്യ പിതാവ് പ്രത്യേകം കൂടികാഴ്ച നടത്തി

Recent Posts