കാന്‍ബറായില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും

 In Events, News

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ പള്ളിയില്‍ ഇടവകമധ്യസ്ഥയുടെ തിരുനാളും ഇടവകദിനവും ഒക്‌ടോബര്‍ രണ്ട്, മൂന്ന്, നാല് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

രണ്ടിനു (വെള്ളി) വൈകുന്നേരം 5.45ന് കൊടിയേറ്റുകര്‍മം നടക്കും. ഇടവകദിനമായ മൂന്നിനു (ശനി) രാവിലെ എട്ടിനു വിവിധ കായിക മത്സരങ്ങളും വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ നാലിനു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഇടവക പ്രഖ്യാപനവും നടക്കും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

Recent Posts