ദൈവസ്നേഹത്തിന്‍റെ സാക്ഷി വിശുദ്ധ മദർ തെരേസ: മാർപാപ്പ

 In News
സ്കോ​​​​​​​പ്യേ: പാ​​​​വ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​വ​​​​ങ്ങ​​​​ളാ​​​​യ​​​​വ​​​​രോ​​​​ട് ദൈ​​​​വ​​​​ത്തി​​​​നു​​​​ള്ള സ്നേ​​​​ഹ​​​​ത്തി​​​​നു സാ​​​​ക്ഷ്യം വ​​​​ഹി​​​ച്ച വ്യ​​ക്തി​​യാ​​യി​​രു​​ന്നു വി​​​​ശു​​​​ദ്ധ മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. വ​​​​ട​​​​ക്ക​​​​ൻ മാ​​​​സി​​​​ഡോ​​​​ണി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സ്കോ​​​​പ്യേയിൽ മ​​​​ദ​​​​റി​​​​ന്‍റെ ജ​​​​ന്മ​​​​സ്ഥ​​​​ല​​​​ത്തു​​​​ള്ള സ്മാ​​​​ര​​​​ക​​​​ത്തി​​​​ലെ ചാ​​​​പ്പ​​​​ലി​​​​ൽ പ്രാ​​​​ർ​​​ഥി​​ച്ച​​ശേ​​ഷം സം​​സാ​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​ദ​​​​ർ സ്ഥാ​​​​പി​​​​ച്ച മിഷണറീസ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി സ​​​​ഭ​​​​യി​​​​ലെ ക​​​​ന്യാ​​​​സ്ത്രീ​​​​ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ്വീ​​​​ക​​​​രി​​​​ച്ചു. 
 
പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ദൈ​​​​വ​​​​പു​​​​ത്ര​​​​ന്‍റെ മു​​​​ഖം ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ മ​​​​ദ​​​​റി​​​​നാ​​​​യി. നീ​​​​തി​​​​ക്കാ​​​​യി ദാ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ശ​​​​ബ്ദ​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​ദ​​​​ർ. അ​​​​ഗ​​​​തി​​​​ക​​​​ളെ​​​​യും നി​​​​സ്സ​​ഹാ​​​​യ​​​​രെ​​​​യും സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ദ​​​​ർ പ​​​​ഠി​​​​ച്ച​​​​ത് ഈ ​​​​സ്ഥ​​​​ല​​​​ത്തു​​​​വ​​​​ച്ചാ​​​​ണെ​​ന്നു മാ​​ർ​​പാ​​പ്പ ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​നാ​​ഥ​​രു​​ടെ​​യും പ​​രി​​ത്യ​​ക്ത​​രു​​ടെ​​യും നി​​ല​​വി​​ളി​​ക്കു കാ​​തോ​​ർ​​ക്കാ​​നു​​ള്ള കൃ​​പ എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭി​​ക്കാ​​ൻ മ​​ദ​​റി​​ന്‍റെ മാ​​ധ്യ​​സ്ഥ്യം തേ​​ടി മാ​​ർ​​പാ​​പ്പ പ്രാ​​ർ​​ഥി​​ച്ചു.
 
 
മ​​​​ദ​​​​ർ തെ​​​​രേ​​​​സ പ​​​​തി​​​​നെ​​​​ട്ടു വ​​​​യ​​​​സു​​​​വ​​​​രെ ജീ​​​​വി​​​​ച്ച​​​​ത് സ്കോ​​​​പ്യേ​​​​യി​​​​ലാ​​​​ണ്. മ​​​​ദ​​​ർ ജ്ഞാ​​​ന​​​സ്നാ​​​നം സ്വീ​​​ക​​​രി​​​ച്ച പ​​​​ള്ളി 1963ലെ ​​​​ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു. 2009ൽ ​​​​ഇ​​​​വി​​​​ടെ മ​​​​ദ​​​​റി​​​​നാ​​​​യി സ്മാ​​​​ര​​​​കം നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 
 
മിഷണറീസ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളു​​മാ​​യും അ​​വ​​രെ ആ​​​​ശ്ര​​​​യി​​​​ച്ചു ക​​​​ഴി​​​​യു​​​​ന്ന അ​​​​ഗ​​​​തി​​​​ക​​​​ളു​​​​മാ​​​​യും മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മ​​ദ​​റി​​ന്‍റെ ര​​ണ്ടു ബ​​ന്ധു​​ക്ക​​ളും അ​​തി​​ഥി​​ക​​ളു​​ടെ കൂ​​ട്ട​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു വ​​ത്തി​​ക്കാ​​ൻ അ​​റി​​യി​​ച്ചു.
 
ബ​​​​ൾ​​​​ഗേ​​​​റി​​​​യ​​​​യി​​​​ലെ ദ്വി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് മാ​​ർ​​പാ​​പ്പ വ​​​​ട​​​​ക്ക​​​​ൻ മാ​​​​സി​​​​ഡോ​​​​ണി​​​​യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മാ​​ർ​​പാ​​പ്പ ഇ​​വി​​ടെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​വാ​​​​നോ​​​​വു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. പ​​​​ത്തു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം മാ​​ർ​​പാ​​പ്പ വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു മ​​​​ട​​​​ങ്ങി.
 

Source: deepika.com

Recent Posts

Leave a Comment

0