പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം

 In Events, News

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ മെല്‍ബണില്‍ സമുചിതമായി ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 25, 26, 27, 28 തീയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജയ്ക്കബ് കുറുപ്പിനകത്ത് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തോടുകൂടി തിരുനാളിനു തുടക്കമാകും.

ഒക്‌ടോബര്‍ രണ്ടിനു (വെളളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് പളളിയില്‍ ബൈബിള്‍ കലോത്സവം അരങ്ങേറും. വൈകുന്നേരം 5.30ന് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ തിരുനാളിന് കൊടി ഉയര്‍ത്തും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

മൂന്നിനു (ശനി) ഓസ്‌ട്രേലിയായിലെ ക്‌നാനായ യുവജന സംഗമം രാവിലെ ഒമ്പതിന് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.

നാലിനു (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാന മധ്യേ ആദ്യ കുര്‍ബാന സ്വീകരണവും സ്ഥൈര്യ ലേപനവും ശുശ്രൂഷയും നടക്കും. വൈകുന്നേരം 4.30ന് തിരുനാള്‍ പ്രദക്ഷിണവും 2016 തിരുനാളിലേക്കുളള പ്രസുദേന്തിമാരുടെ വാഴ്‌വും മാര്‍ മൂലക്കാട്ട് ആശീര്‍വദിക്കും.

വൈകുന്നേരം 6.30ന് യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന കലാസന്ധ്യ, പ്രശസ്ത ചലച്ചിത്ര ക്രിസ്തീയ പിന്നണി ഗായകന്‍ വില്‍സന്‍ പിറവം നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഗാനമേളയും ഉണ്ടായിരിക്കും. രാത്രി എട്ടിന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാള്‍ വിജയമാക്കാന്‍ വിവിധ കമ്മിറ്റികള്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

Recent Posts