പ്രേ​ഷി​ത ചൈ​ത​ന്യം പ​ക​ർ​ന്നു മി​ഷ​ൻ കോ​ണ്‍​ഗ്ര​സ് സ​മാ​പി​ച്ചു

 In News
കൊ​​ച്ചി: സ​​ഭ​​യ്ക്കു ന​​വീ​​ന​​മാ​​യ പ്രേ​​ഷി​​ത ചൈ​​ത​​ന്യം പ​​ക​​ർ​​ന്നു ഫി​​യാ​​ത്ത് മി​​ഷ​​ന്‍റെ മൂ​​ന്നാ​​മ​​തു ജി​​ജി​​എം മി​​ഷ​​ൻ കോ​​ണ്‍​ഗ്ര​​സി​​നു സ​​മാ​​പ​​നം. ഇ​​ന്ന​​ലെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള ദി​​വ്യ​​ബ​​ലി​​യോ​​ടെ​​യാ​​ണു മി​​ഷ​​ൻ കോ​​ണ്‍​ഗ്ര​​സി​​നു സ​​മാ​​പ​​ന​​മാ​​യ​​ത്. 
 
ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മേ​​നാം​​പ​​റ​​ന്പി​​ൽ, ബി​​ഷ​​പ്പു​​മാ​​രാ​​യ ഡോ. ​​ഫെ​​ലി​​ക്സ് ലി​​യാ​​ൻ ഖെ​​ൻ താ​​ങ്, ഡോ. ​​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ, ഡോ. ​​ജോ​​ണ്‍ തോ​​മ​​സ് ക​​തൃ​​ക്കു​​ടി​​യി​​ൽ, ഡോ. ​​വി​​ക്ട​​ർ ലിം​​ങ്ദോ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി. 
 
സ​​മാ​​പ​​ന ദി​​ന​​ത്തി​​ലും മി​​ഷ​​ൻ എ​​ക്സി​​ബി​​ഷ​​ൻ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ നി​​ര​​വ​​ധി പേ​​രെ​​ത്തി. ആ​​ഫ്രി​​ക്ക​​ൻ മി​​ഷ​​നെ​​ക്കു​​റി​​ച്ച് അ​​റി​​വു പ​​ക​​ർ​​ന്ന് എ​​ത്യോ​​പ്യ​​യി​​ൽ നി​​ന്നു​​ള്ള മി​​ഷ​​ന​​റി​​മാ​​ർ ഒ​​രു​​ക്കി​​യ സ്റ്റാ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​യി. മി​​ഷ​​ൻ ധ്യാ​​നം, വൈ​​ദി​​ക​​രു​​ടെ​​യും സ​​ന്യ​​സ്ത​​രു​​ടെ​​യും അ​​ല്മാ​​യ​​രു​​ടെ​​യും സം​​ഗ​​മ​​ങ്ങ​​ൾ, വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ സിം​​പോ​​സി​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യും നെ​​ടു​​ന്പാ​​ശേ​​രി സി​​യാ​​ൽ ഗോ​​ൾ​​ഫ് കോ​​ഴ്സ് സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന മി​​ഷ​​ൻ കോ​​ണ്‍​ഗ്ര​​സി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. 
 
നാ​​ലാ​​മ​​ത് അ​​ന്ത​​ർ​​ദേ​​ശീ​​യ മി​​ഷ​​ൻ കോ​​ണ്‍​ഗ്ര​​സ് 2020 ഏ​​പ്രി​​ൽ 22 മു​​ത​​ൽ 26 വ​​രെ അ​​ങ്ക​​മാ​​ലി ക്രൈ​​സ്റ്റ് ന​​ഗ​​റി​​ൽ ന​​ട​​ക്കു​​മെ​​ന്നു മി​​ഷ​​ൻ കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ അ​​റി​​യി​​ച്ചു.
 

Source: deepika.com

Recent Posts

Leave a Comment