മൂര്‍ബാങ്ക് ഇടവകയില്‍ ക്രിസ്തു രാജന്റെ തിരുന്നാള്‍

 In Events, News

മൂര്‍ബാങ്ക് ക്രൈസ്റ്റ് ദ കിങ്ങ് സീറോ മലബാര്‍ ഇടവക മദ്ധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുന്നാള്‍ നവംബര്‍ 14,15 തിയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 14-0ം തിയതി ശനിയാഴ്ച വൈകുന്നേരം 6.30ന് കൊടിയേറ്റം, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. ഫാ. തോമസ് ആലുക്ക മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുന്നാള്‍ ദിവസമായ നവംബര്‍ 15-0ം തിയതി ഞായറാഴ്ച 4.00 മണിയ്ക്കുള്ള ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. തോമസ് ആലുക്ക, ഫാ. അഗസ്റ്റിന്‍ തറപ്പേല്‍ എന്നിവര്‍ അറിയിച്ചു.

Recent Posts