മെൽബണ്‍ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകക്ക് പുതിയ നേതൃത്വം

 In News

മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2018-20 വർഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവരെയും സെക്രട്ടറിയായി സിബി ഐസക്കിനെയും അക്കൗണ്ടന്‍റായി തോമസ് സെബാസ്റ്റ്യനെയും പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികളായി ബെന്നി സെബാസ്റ്റ്യൻ, ജോബി ഫിലിപ്പ്, എൽസി ജോയ് എന്നിവരെയും തെരഞ്ഞെടുത്തു. 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 46 അംഗങ്ങളും വിശുദ്ധ കുർബാന മധ്യേ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി.

ഇടവകയിലെ 14 കുടുംബയൂണീറ്റുകളിൽ നിന്നുള്ള പ്രതിനിധികളും മതബോധന വിഭാഗം പ്രതിനിധികളായ അബീഷ് ജോസ്, സീമ ജോർജ്, എസ്എംവൈഎൽ പ്രതിനിധികളായ കെൽവിൻ തോമസ്, താനിയ സാബു എന്നിവരടക്കം 47 പേരാണ് വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷനായുള്ള കത്തീഡ്രൽ ഇടവകയുടെ പുതിയ പാരീഷ് കൗണ്‍സിൽ അംഗങ്ങൾ.

Recent Posts

Leave a Comment