കാനായിലെ അത്ഭുതം സൂചിപ്പിക്കുന്നത് ദൈവപിതാവിന്റെ അളവില്ലാത്ത കരുണ: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: കാനായിലെ വിവാഹവിരുന്നില്‍, തന്റെ അത്ഭുത പ്രവര്‍ത്തികളുടെ ആരംഭം കുറിച്ചുകൊണ്ട് ക്രിസ്തു വെള്ളം വീഞ്ഞാക്കിയ സംഭവത്തിലൂടെ ദൈവത്തിന്റെ അളവില്ലാത്ത കരുണയും കരുതലുമാണന്നു വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വകയറില്‍ എത്തിചേർന്ന ജനങ്ങളോടാണ് പാപ്പ ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് വിശദീകരിച്ചത്. പിതാവായ ദൈവത്തിന്റെ കരുണ്യത്തിന്റെ ദൃശ്യമായ അടയാളമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ അത്ഭുതത്തെ സുവിശേഷത്തിൽ വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി എത്തുമെന്നു പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനം ചെയ്ത വ്യക്തി താൻ തന്നെയാണന്നു വെള്ളത്തെ വിശുദ്ധീകരിച്ച് വീഞ്ഞാക്കുന്നതിലൂടെ ക്രിസ്തു സൂചിപ്പിക്കുന്നു. അവന് പറയുന്നത് ചെയ്യുവിന്‍ എന്ന മാതാവിന്റെ വാക്കുകളില്‍ നിന്നും സഭയുടെ ദൗത്യത്തെ നമുക്ക് തിരിച്ചറിയുവാന്‍ കഴിയണം. നമ്മേ ക്രിസ്തു തെരഞ്ഞെടുത്തിരിക്കുന്നതു തന്നെ അവിടുത്തെ സ്നേഹത്തില്‍ പുതുജീവൻ പ്രാപിക്കുവാന്‍ വേണ്ടിയാണ്. അവന്റെ രക്ഷാകരമായ മുറിവുകളില്‍ നിന്നും പുതിയ ജീവനും പുതിയ വീഞ്ഞും പകര്‍ന്നു നല്കുവാന് നമുക്ക് കഴിയണം”. പിതാവ് പ്രസംഗത്തിലൂടെ പറഞ്ഞു.
കാനായിലെ കല്യാണം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവം തന്റെ കുടുംബത്തിന്റെ ഭാഗമായി നമ്മേ ക്ഷണിക്കുന്നുവെന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മേ തന്റെ വിശ്വാസത്തിലേക്ക് അടുപ്പിച്ച കര്‍ത്താവ് കാനായിലെ കല്യാണവിരുന്നിലൂടെ പുതിയ നിയമത്തിലെ സന്തോഷം പങ്കിടുവാന്‍ നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണെന്നും പിതാവ് പ്രസംഗത്തിലൂടെ ഓർമ്മിപ്പിച്ചു. കരുണയുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സന്ദേശമാണ് പിതാവ് ബുധനാഴ്ച ദിവസങ്ങളിലെ തന്റെ പ്രസംഗത്തില്‍ നല്‍കാറുള്ളത്.