സെന്റ് അൽഫോൻസ പള്ളിയിൽ ക്രിസ്മസ് ആഘോഷിച്ചു
സിഡ്നി: സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മയ്ക്കായി ലോകമെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ബ്ലാക്ക്ടൗണിലെ സെന്റ് അൽഫോൻസ സീറോ മലബാർ കാതോലിക്ക പള്ളിയിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വർണശബളമായി നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. ഫ്രാൻസിസ് പുല്ലൂകാട്ടച്ചന്റെ ആഘാഷമായ പാട്ടുകുർബാനയോടുകൂടി തിരുപ്പിറവി ശുശ്രൂഷകൾ ആരംഭിച്ചു. ഉണ്ണിയേശുവിന്റെ പിറവിയും തീ കായ്ക്കൽ ചടങ്ങും കുട്ടികൾക്കും മുതിർന്നവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പുതിയ അനുഭവമായിരുന്നു. മുതിർന്നവരുടേയും ചെറുപ്പക്കാരുടേയും കുട്ടികളുടെയും ഒരു പിടി നല്ല കരോൾ ഗാനങ്ങൾ എല്ലാവർക്കും വളരെ ആസ്വാദ്യമായി.
കൊച്ചുകുട്ടികളുടെ കരോൾ ആക്ഷൻ സോംഗും താളമേളങ്ങളോടെ ഒരുപറ്റം ആളുകളുടെ അകന്പടിയോടും കുട്ടികളുടെ സാന്റായുടെ സന്ദർശനവും എല്ലാവരിലും കൗതുകമുണർത്തി. പിന്നീട് നടന്ന ക്രിസ്മസ് ട്രീയിൽ നിന്നുള്ള കുട്ടികളുടെ സമ്മാനമെടുക്കലും റാഫിൾ ടിക്കറ്റ് പ്രൈസ് വിതരണവും ഇടവാംഗകങ്ങൾ കൊണ്ടുവന്ന കേക്ക് മുറിക്കലും വിതരണവും ഇടവക സമൂഹത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്നെത്തിയ ക്രിസ്മസിനെ വരവേൽക്കുകയാണെന്ന് ഒരിക്കൾ കൂടി തെളിയിക്കുന്നതായിരുന്നു.
ഈ പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച ക്രിസ്മസ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും ഇതിൽ വന്നു സംബന്ധിച്ച എല്ലാവർക്കും ഫ്രാൻസിസ് പുല്ലൂകാട്ടച്ചൻ ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുകയും ചെയ്തു.
റിപ്പോർട്ട്: വിൽസണ് ഫ്രാൻസിസ്