സ്വവർഗ വിവാഹ നിയമത്തിനെതിരേ പെർത്തിൽ ദിവ്യകാരുണ്യ ആരാധന
പെർത്ത്: ഓസ്ട്രേലിയയിൽ ആസന്നമായിരിക്കുന്ന സ്വർഗ വിവാഹ നിയമ ഭേദഗതിക്കെതിരേ പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുന്നു.
മാഡിംഗ്ടണ് ഹോളി ഫാമിലി ദേവാലയത്തിൽ ഒക്ടോബർ ഒന്നു മുതൽ 31 വരെ രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെയാണ് ആരാധന. വരാനിരിക്കുന്ന ധാർമിക തകർച്ചയിൽ നിന്നും ഓസ്ട്രേലിയയെ രക്ഷിക്കണമെന്നുള്ള പ്രാർഥനകളുമായാണ് വിശ്വാസികൾ കുടുംബ സമേതം ദിവ്യകാരുണ്യ ആരാധനയ്ക്കെത്തുന്നത്.
ഓസ്ട്രേലിയൻ ഗവണ്മെന്റ് നടത്തുന്ന വിവാഹനിയമ ഭേദഗതി റഫറണ്ടത്തിൽ ന്ധനോ’ എന്നു രേഖപ്പെടുത്തി തങ്ങളുടെ വിശ്വാസവും ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ മുഴുവൻ മലയാളികളും തയാറാകണമെന്നു പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പള്ളി വികാരി ഫാ. അനീഷ് ജയിംസ് ആഹ്വാനം ചെയ്തു.
വിവാഹനിയമ ഭേദഗതി റഫറണ്ടത്തിൽ ന്നോ’ എന്നു രേഖപ്പെടുത്തി ഓരോ വ്യക്തിയും തങ്ങളുടെ ദൈവ വിശ്വാസം ഉയർത്തിപ്പിടിക്കണമെന്നു പെർത്തിലെ വിൻസെൻഷ്യൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വർഗീസ് പാറയ്ക്കൽ വി.സി തദ്ദേശീയരായ ഓസ്ട്രേലിയക്കാരോട് അഭ്യർഥിച്ചു. ഇക്കഴിഞ്ഞ ആദ്യവെള്ളിയാഴ്ചയിലെ രോഗശാന്തി ശുശ്രൂഷയിലും ദിവ്യബലിയിലും പങ്കെടുത്ത വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ ഈ സാമുഹ്യതി·യ്ക്കെതിരേ രംഗത്തിറങ്ങണമെന്നും തങ്ങളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിലും മറ്റും ന്നോ’ എന്നു രേഖപ്പെടുത്തി കാന്പയിൻ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.