ഉപവിയിലെ സഭൈക്യത്താൽ എല്ലാവരെയും സേവിക്കുക: ഫ്രാൻസിസ് മാർപാപ്പ

 In News
റ​​​ബാ​​​ത്ത്: വി​​​ശ്വാ​​​സി​​​ക​​​ളെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​യ​​​ൽ​​​ക്കാ​​​രാ​​​ക്കാ​​​ൻ ‘ഉ​​​പ​​​വി​​​യിലെ സ​​​ഭൈ​​​ക്യം’ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. മൊ​​​റോ​​​ക്കോ സ​​​ന്ദ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ റ​​​ബാ​​​ത്തി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ പു​​​രോ​​​ഹി​​​ത​​​രും സ​​​ന്യാ​​​സി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 
 
മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ രാ​​​ജ്യ​​​മാ​​​യ മൊ​​​റോ​​​ക്കോ​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ നാ​​​മ​​​മാ​​​ത്ര​​​മേ​​​യു​​​ള്ളൂ​​​വെ​​​ന്നു മാ​​​ർ​​​പാ​​​പ്പ സ​​​മ്മ​​​തി​​​ച്ചു. എ​​​ന്നാ​​​ൽ, ഇ​​​തൊ​​​രു പ്ര​​​ശ്ന​​​മ​​​ല്ല. വ​​​ലി​​​യ അ​​​ള​​​വി​​​ലു​​​ള്ള മാ​​​വു പു​​​ളി​​​പ്പി​​​ക്കാൻ അ​​​ല്പം ഈ​​​സ്റ്റ് മ​​​തി. 
 
നി​​​ങ്ങ​​​ൾ മാ​​​വ​​​ല്ല, ഈ​​​സ്റ്റാ​​​ണെ​​​ന്നു പ്ര​​​ത്യേ​​​കം ഓ​​​ർ​​​ക്ക​​​ണം. ക​​​രു​​​ണ ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​രു​​​ത്തു​​​ന്ന മാ​​​റ്റ​​​ങ്ങളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും മൊ​​​റോ​​​ക്കോ​​​യി​​​ലെ അ​​​ഭി​​​ഷി​​​ക്ത​​​രു​​​ടെ ദൗ​​​ത്യം വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ക. 
 
 
ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് റ​​​ബാ​​​ത്തി​​​ലെ പ്രി​​​ൻ​​​സ് മൗ​​​ല​​​യ് അ​​​ബ്ദ​​​ല്ല സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. 
 
ശ​​​നി​​​യാ​​​ഴ്ച മാ​​​ർ​​​പാ​​​പ്പ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര​​​ല്ല. മ​​​റി​​​ച്ച് അവർ സ​​​ഭ​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ മൊ​​​റോ​​​ക്കോ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.
 
 

Source: deepika.com

Recent Posts