മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ദേവാലയ നിർമാണത്തിന് വിറ്റൽസി കൗണ്‍സിലിന്റെ അനുമതി
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക എപ്പിംഗിൽ സ്വന്തമാക്കിയ സ്ഥലത്തിൽ ദേവാലയ നിർമാണത്തിന് വിറ്റൽസി കൗണ്‍സിൽ അനുമതി നൽകി. എപ്പിംഗിൽ ഹനം ഫ്രീവേക്ക് സമീപമുള്ള രണ്ടേ മുക്കാൽ എക്കർ സ്ഥലത്താണ് കത്തീഡ്രൽ ദേവാലയത്തിനും പാരീഷ് ഹാളിനും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള അനുമതി നൽകിയിരിക്കുന്നത്.
മെൽബണിലെ സീറോ മലബാർ സഭാഗംങ്ങളായ ബെനിറ്റ് സേവ്യർ, ജെനി റിജൊ എന്നിവരാണ് ടൗണ്‍ പ്ലാനിംഗും ദേവാലയത്തിന്റെ ഡിസൈനിംഗും നിർവഹിച്ചത്. കത്തീഡ്രൽ ഇടവകാഗംങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ബിൽഡിംഗ് കമ്മിറ്റി കണ്‍വീനർ ഷിജി തോമസ് എന്നിവർ അറിയിച്ചു.