മെല്‍ബണ്‍ സിറോ മലബാര്‍ രുപത പാസ്റ്ററല്‍ കൗണ്‍സില്‍

 In News

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെപ്റ്റംബർ 29, 30 തിയതികളിൽ മെൽബണിലെ മുറൂൾബാർക്കിലെ ഫൂട്ഹിൽസ് കോൺഫറൻസ് സെന്ററിൽ വച്ച് നടക്കും. സെപ്റ്റംബർ 29ന് (വെള്ളിയാഴ്ച) രാവിലെ 10 മണിയ്ക്ക് പാപ്പുവ ന്യുഗിനിയയുടെയും സോളമൻ ഐലൻഡിന്റെയും അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ പാസ്റ്ററൽ കൗൺസിൽ ആരംഭിക്കും. മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ ഉൾപ്പെടെ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സഹകാർമ്മികരായി ദിവ്യബലിയിൽ പങ്കെടുക്കും. സ്വവർഗ്ഗ വിവാഹം, യുവജന വർഷം 2018, സേഫ് ഗാർഡിങ്ങ് ചിൽഡ്രൻ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടക്കും. മെൽബൺ അതിരൂപത മാര്യജ് ആൻഡ് ഫാമിലി എപ്പിസ്‌കോപ്പൽ വികാരി ഫാ. ടോണി കെറിൻ, ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.ഡെറിൽ ഹിഗ്ഗിൻസ്, രൂപതയുടെ സാൻതോം ട്രസ്റ്റിന്റെ ബോർഡ് മെമ്പറും ന്യുകാസിൽ സീറോ മലബാർ മിഷൻ പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ഡോ.സിറിയക് മാത്യൂ, രൂപത സേഫ് ഗാർഡിങ്ങ് ടീം അംഗങ്ങളായ ലിസി ട്രീസ, ബെന്നി സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൻ കൗൺസിൽ മെമ്പറും രൂപത അക്കൗണ്ടന്റുമായ ആന്റണി ജോസഫ്,ഡാർവിനിലെ മതബോധന വിഭാഗം പ്രധാന അദ്ധ്യാപകൻ സോജിൻ സെബാസ്റ്റ്യൻ, ലീഡർഷിപ്പ് കൺസൽറ്റൻഡ് ഡോണി പീറ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും ഉൾപ്പെടെ 50 പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്ററൽ കൗൺസിലിൽ പങ്കെടുക്കും.

Recent Posts

Leave a Comment