അഡ്‌ലെയ്ഡ് സെന്റ് എവുപ്രാസ്യാ സീറോ മലബാര്‍ മിഷന്‍ സംയുക്ത തിരുനാള്‍ ആഘോഷം

 In Events, News

അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാര്‍ മിഷന്‍ അഡ്‌ലെയ്ഡ് നോര്‍ത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ മുപ്പതുമുതല്‍ ഒക്‌ടോബര്‍ പത്തുവരെ നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഒരുക്കമായി പത്തുദിവസത്തെ ജപമാലയും നൊവേനയും ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ 10നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മെല്‍ബണ്‍ എപ്പാര്‍ക്കി ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണവും ‘നക്ഷത്രരാവ്’ എന്ന സംഗീത നൃത്തശില്‍പ്പവും ഉണ്ടായിരിക്കും. അഡ്‌ലെയ്ഡിലെ മൂന്നു സീറോ മലബാര്‍ മിഷനുകളുടെ സഹകരണത്തോടുകൂടിയാണ് തിരുനാള്‍ നടക്കുക. തിരുനാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

Recent Posts