മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ്റ് നവംബര്‍ 28ന്

 In Events, News, Press releases

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനിയാഴ്ച) ഫോക്ക്‌നാര്‍ സെന്റ് മാത്യുസ് പാരീഷ് ഹാളില്‍ വച്ചു നടത്തുന്നു. വൈകീട്ട് 4 മണിയ്ക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ രൂപത ചാന്‍സിലറും സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ചാപ്ലയിനുമായ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹ്യും കൗണ്‍സില്‍ മേയര്‍ ഹെലന്‍ പാറ്റ്‌സികാത്തിയൊഡോരു ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും. രൂപത കേന്ദ്രം സ്ഥിതിചെയ്യുന്ന മിക്കലം വാര്‍ഡ് കൗണ്‍സിലറും ഹ്യും കൗണ്‍സില്‍ ഡപ്യുട്ടി മേയറുമായ ചന്ദ്ര ബാമുനുസിന്‍ഗേ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വിശ്വാസ പരിശീലന ക്ലാസ്സുകളില്‍ മികവു പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനദാനം ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വ്വഹിക്കും. കത്തീഡ്രല്‍ കമ്മ്യുണിറ്റി ട്രസ്റ്റി ടിജോ ജോസഫിന്റെ നന്ദിപ്രസംഗത്തോടെ പൊതു യോഗം അവസാനിക്കും.

തുടര്‍ന്ന് സെന്റ് അല്‍ഫോന്‍സ കമ്മ്യുണിറ്റിയിലെകുടുംബയൂണീറ്റുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും. ചാപ്ലയിന്‍ ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍, ട്രസ്റ്റിമാരായ ജെയ്‌സ്റ്റൊ ജോസഫ്, ടിജൊ ജോസഫ്,ജനറല്‍ കണ്‍വീനര്‍ ജോബി മാത്യൂ, പ്രോഗ്രാം കണ്‍വീനര്‍ മോറിസ് പള്ളത്ത്,ലിറ്റര്‍ജി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ തട്ടില്‍,ഫുഡ് കമ്മിറ്റി കണ്‍വീനര്‍ അസ്സീസ് മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിലാസം: St. Matthew’s Parish Hall
95 William Street, Fawkner

Recent Posts