മെൽബണിൽ “വിശ്വാസ നിറവ് 2018’ ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ

 In News, Press releases

മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ മിഷനിൽ മതബോധന വിദ്യാർഥികൾക്കായി “വിശ്വാസനിറവ് 2018′ എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാന്പും സംഘടിപ്പിക്കുന്നു. 

ജീസസ് യൂത്ത് ടീമിന്‍റെ നേതൃത്വത്തിൽ ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ ഹയത്ത് സെന്‍റ് ആഗ്നസ് ചർച്ചിൽ ആയിരിക്കും ക്യാന്പ് സംഘടിപ്പിക്കുക. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ക്യാന്പിൽ പങ്കെടുക്കുക എന്ന് മതബോധന കോഓർഡിനേറ്റർമാരായ സിജോ ജോണ്‍, ജോർജ് പൗവത്തിൽ എന്നിവർ അറിയിച്ചു. 

ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, മതബോധാനാധ്യാപകർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

Recent Posts