രാഷ്ട്രീയക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക -ഫ്രാന്‍സിസ് മാര്‍പാപ്പ

 In News

രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങിനെ അധികാരത്തിലിരിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. നേതാക്കളെ അധിക്ഷേപിക്കാനാണ് എല്ലാവര്‍ക്കും താത്പര്യം. സഭയ്ക്കകത്തും പുറത്തും ഇതു സംഭവിക്കുന്നു. ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കും താത്പര്യമില്ല – തന്‍റെ താമസസ്ഥലത്തെ ചാപ്പലില്‍ പ്രഭാത ദിവ്യബലിയര്‍പ്പിച്ചു പ്രസംഗിക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞു. ചില അധിക്ഷേപങ്ങള്‍ അധികാരികള്‍ അര്‍ഹിക്കുന്നതാണ്. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട് – പാപ്പാ കൂട്ടിച്ചേര്‍ത്തു.

തന്‍റെ സമുദായത്തിന്‍റെയും നാടിന്‍റെയും നന്മ ആഗ്രഹിക്കുന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് അതിന്‍റെ നേതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാനാവില്ല. നമ്മിലെത്ര പേര്‍ നമ്മുടെ നേതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്? നമ്മുടെ രാജ്യത്തെ മുമ്പോട്ടു നയിക്കുന്ന നിയമനിര്‍മ്മാണ സഭാസാമാജികര്‍ക്കു വേണ്ടി ആരൊക്കെ പ്രാര്‍ത്ഥിക്കുന്നു? രാജ്യസ്നേഹം പ്രാര്‍ത്ഥനയായി മാറുന്നില്ല. പകരം അതു വിദ്വേഷവും പോരാട്ടങ്ങളുമായി മാറുകയാണു ചെയ്യുന്നത്. ചില നേതാക്കള്‍ നമുക്കു രാഷ്ട്രീയമായി ഇഷ്ടപ്പെടുന്നുണ്ടാകില്ല. എന്നാല്‍ ആ ചര്‍ച്ചയിലേയ്ക്കു കടക്കാതെ, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മാത്രമാണ് വി.പൗലോസ് ആവശ്യപ്പെടുന്നത്. നേതാക്കള്‍ തങ്ങള്‍ ഭരിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അതും നല്ലതാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Recent Posts