സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയ്ക്ക് പുതിയ നേതൃത്വം

 In News, Press releases

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016–18 വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്ടോബർ 23ന് ദിവ്യബലി മധ്യേ, പുതിയ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുമ്പാകെ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി പ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു.

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചൻ ഏബ്രഹാം എന്നിവരെയും അക്കൗണ്ടന്റായി തോമസ് സെബാസ്റ്റ്യനെയും പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു. ഇടവകയിലെ 12 പ്രാർഥന കൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ അവരപ്പാട്ട്, സിബി ഐസക്, ജോവാൻ മേരി സെബാസ്റ്റ്യൻ എന്നിവരും മതബോധന വിഭാഗം പ്രധാന അധ്യാപകൻ ജോബി ഫിലിപ്പ്,*കത്തീഡ്രൽ ബിൽഡിംഗ് കമ്മിറ്റി കൺവീനർ ഷിജി തോമസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ അസീസ് മാത്യു എന്നിവരും ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷനായുള്ള പുതിയ പാരീഷ് കൗൺസിലിലെ അംഗങ്ങളാണ്.

മുൻ ട്രസ്റ്റിമാരായ ജെയ്‌സ്റ്റോ ജോസഫ്, ടിജോ ജോസഫ് എന്നിവർക്കും ദീർഘകാലം കത്തീഡ്രൽ ഇടവകയുടെ സെക്രട്ടറിയായി പ്രവർത്തിച്ച ബെന്നി സെബാസ്റ്റ്യനും മുൻ പാരീഷ് കൗൺസിലിനും ഫാ. മാത്യു കൊച്ചുപുരയ്ക്കൽ നന്ദി പറഞ്ഞു.

വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിന് എതാനും മാസങ്ങൾക്കുള്ളിൽ ലോക്കൽ കൗൺസിലിൽ നിന്നും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അവസരത്തിൽ നിലവിൽ വന്നിരിക്കുന്ന പാരീഷ് കൗൺസിലിന് നിർണായകമായ ദൗത്യങ്ങളാണ് നിർവഹിക്കാനുള്ളത്.

Recent Posts