കേരളത്തിന് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത
മെൽബണ്‍: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത രംഗത്തുവന്നു.
സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. നാട്ടിലെ നമ്മുടെ സഹോദരീ സഹോദരന്മരെ സാന്പത്തികമായി സഹായിക്കാൻ രൂപതയിലെ എല്ലാ ഇടവകകൾക്കും മിഷനുകൾക്കും അയച്ച പ്രത്യേക സർക്കുലറിൽ മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അഭ്യർഥിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഓഗസ്റ്റ് 19ന് (ഞായർ) വിശുദ്ധ കുർബാന മധ്യേ പിരിവെടുക്കുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കും.
Recent Posts