ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്കി
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്സ്ലാന്റ് റീജണല്‍ എപ്പിസ്കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സീറോ മലബാര്‍ പാരിഷ് ബ്രിസ്ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. പീറ്റര്‍ കാവുംപുറത്തിന് ഇടവക സമൂഹം യാത്രയയപ്പു നല്കി.
ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് സിബി ജോസഫ് (ട്രസ്റ്റി പാരിഷ് കൗണ്‍സില്‍), ജോളി കെ. പൗലോസ്, മാത്യു (പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍), ജോയി (മാതൃജ്യോതിസ്), ജയിംസ് പെരുമാലില്‍ (ചര്‍ച്ച് ക്വയര്‍), ഡയാന് സോണി (ജീസസ് യൂത്ത്), ക്രിസ്റ്റീന തോമസ് (സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്), അഭിലാഷ് ഹണി (അള്‍ത്താര ബാലസഖ്യം) എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു സംസാരിച്ച ഫാ. പീറ്റര്‍ കാവുംപുറം തനിക്കുന്ന തന്ന സഹകരണത്തിനും ഇടവകാംഗങ്ങള്‍ക്കും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു.