ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിച്ചു
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിനും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കണ്‍സള്‍ട്ടന്റ് അംഗവും മെല്‍ബണ്‍ രൂപതയിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മെല്‍ബണിലെ ക്ലയിറ്റണില് തുടക്കമായി.
വൈകുന്നേരം 4.30നു ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കുമ്പുക്കല്‍, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍, ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ വൈദിക ജീവിതത്തെക്കുറിച്ച് സംസാരിച്ചു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനം മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് സെക്രട്ടറി ബിജു അലക്സ് സ്വാഗതം ആശംസിച്ചു. ഫാ. തോമസ് കുമ്പുക്കല്‍, ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പില്‍, മെല്‍ബണ്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം പ്രസിഡന്റ് സോണിയ ജോജി, കെസിവൈഎല്‍ പ്രസിഡന്റ് ജോയല്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് സെക്രട്ടറി സ്റ്റീഫന്‍ ഓക്കാടന്‍ വിശ്വാസികളുടെ സ്നേഹോപഹാരം ഫാ. കണ്ടാരപ്പള്ളിക്കു സമ്മാനിച്ചു. മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിനുവേണ്ടി സജി ഇല്ലിപ്പറമ്പിലും വിമന്‍സ് പോറത്തിനുവേണ്ടി സോണിയ ജോജിയും പൊന്നാടയും പുഷ്പചക്രവും സമ്മാനിച്ചു. തുടര്‍ന്നു സ്വീകരണത്തിനു അനുമോദനത്തിനും ഫാ. സ്റ്റീഫന്‍ കണ്ടാരപ്പിള്ളി നന്ദി പറഞ്ഞു.
തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന് ട്രസ്റ്റി സോളമന് ജോര്‍ജ് ഓട്ടന്‍ തുള്ളലിലൂടെ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ കാണികള്‍ക്കു പകര്ന്നുനല്കി. സ്നേഹവിരുന്നോടെ അനുമോദന സമ്മേളനം സമാപിച്ചു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍