റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്കു സമ്മാനം നൽകി
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്റ് തോമസ്, സെന്റ് അൽഫോൻസ ഇടവകകളുടെയും വിവിധ മാസ് സെന്ററുകളുടെയും ആഭിമുഖ്യത്തിൽ സീറോ മലബാർ സഭയുടെ ധനശേഖരണാർഥം നടന്ന റെക്സ് ബാൻഡ് ഷോയോട് അനുബന്ധിച്ചു നടന്ന മെഗാ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പു വിജയി ബിബിൻ തുരുത്തിക്കരയ്ക്ക് സമ്മാനം നൽകി.
ബ്രിസ്ബേനിൽ നിന്നും കൊച്ചിയിലേയ്ക്കും തിരിച്ചുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ടിക്കറ്റാണ് ഒന്നാം സമ്മാനം. ബ്രിസ്ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓറിയോണ്‍ ട്രാവൽസ് ആണ് സമ്മാനം സ്പോണ്സർ ചെയ്തിരിക്കുന്നത്.
തലശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, ഓറിയോണ്‍ ട്രാവൽസിന്റെ ഡയറക്ടർമാരായ സിജു, ജിൻസ്, ഷിയാൻസ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സെന്റ് തോമസ് ഇടവക വികാരി ഫാ. വർഗീസ് വാവോലിൽ നിന്നും ബിബിൻ എയർടിക്കറ്റ് ഏറ്റുവാങ്ങി. സെന്റ് തോമസ് രൂപത കൈക്കാര·ാരായ റെജി കൊട്ടുകപ്പള്ളി, തോമസ് കാച്ചപ്പള്ളി എന്നിവരും പങ്കെടുത്തു.
പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും കോഓഡിനേറ്റർ സിബി തോമസ്, സ്പോണ്‍സർമാരായ ഓറിയോണ്‍ ട്രാവൽസിനും വാൾസ്ട്രീറ്റ് ഫോറിൻ എക്സ് ചേഞ്ചിനും ഇന്ത്യൻ സ്പേസ് ഷോപ്പിനും നന്ദി പറഞ്ഞു.