വയനാട്ടിലും വിലങ്ങാടും പുനരധിവാസപ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് മെൽബൺ സീറോ മലബാർ രൂപത
മെൽബൺ: വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടലിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവർക്കു വേണ്ടിയും പ്രാർത്ഥിക്കുവാനുംസഹായിക്കാനും അഭ്യർത്ഥിച്ചുകൊണ്ട് മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ജോൺ പനംതോട്ടത്തിൽ. ഓഗസ്റ്റ് 11ന് ഞായറാഴ്ച വിശുദ്ധ കുർബ്ബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് പിതാവ് സർക്കുലറിലൂടെ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ഉൾപ്പെടുന്ന മാനന്തവാടി , താമരശ്ശേരി രൂപതകളുമായി കൈകോർത്താണ് പുനരധിവാസപ്രവർത്തനങ്ങൾക്കായുള്