ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായ്ക്കും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീന്വൈയ്ല് ഷെര്‍വുഡ് റിസെപ്ഷന് സെന്ററില്‍ നടന്ന സ്വീകരണത്തില്‍ മാര്‍ ബോസ്ക്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു. വിവിധ ക്രിസ്തീയ സഭകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും സീറോ മലബാര്‍ രൂപത നല്കിയ ഊഷ്മള സ്വീകരണത്തില്‍ ഏറെ സന്തോഷിക്കുന്നെന്നും ബസേലിയോസ് ബാവ നന്ദിപ്രസംഗത്തിലൂടെ വ്യക്തമാക്കി.
രൂപത ചാന്‍സിലര്‍ ഫാ.മാത്യൂ കൊച്ചുപുരയ്ക്കല്‍, രൂപത കണ്സള്ട്ടേര്സ് അംഗം ഫാ.സ്റ്റീഫന്‍ കണ്ടാരപ്പിള്ളില്‍, മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് കമ്യുണിറ്റി ചാപ്ലയിന്‍ ഫാ.എബ്രഹാം കുന്നത്തോളി, മെല്‍ബണ്‍ ക്നാനായ മിഷന് അസി.ചാപ്ലയിന്‍ ഫാ.തോമസ് കുമ്പയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ ഷാനി റോഡ്നി, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, രൂപത ഫിനാന്‍ഷ്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മെല്‍ബണിലെ വിവിധസീറോ മലബാര്‍ കമ്യുണിറ്റികളുടെ ട്രസ്റ്റിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.