യൂത്ത് കണ്വന്ഷന്-2016
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് കണ്വന്ഷന്-2016 ഏപ്രില്‍ ഒന്നു മുതല്‍ 27 വരെ വിവിധ ഇടവകകളില്‍ നടത്തുന്നു.
സെന്റ് തോമസ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കണ്വന്ഷന് രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ ഷിക്കാഗോ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകനും സംഗീതജ്ഞനുമായ ബ്രിയാന്‍ മുണ്ടയ്ക്കല്‍ എന്നിവരാണ് കണ്വന്ഷന് നയിക്കുന്നത്.
വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നതിനും ഇടവക-രൂപത പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളില്‍ കൂടുതല്‍ അറിവു നല്‍കുന്നതിനും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലൂടെ മാതൃകാപരമായ ജീവിതം നയിക്കുന്നതിനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയില്‍ യുവജന കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ അസി. ഡയറക്ടര്‍ ബിജു ചുളയില്ലാപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
കണ്‍വന്‍ഷന്റെ സ്ഥലവും തീയതിയും
മെല്‍ബണ്‍ സൗത്ത്: ഏപ്രില്‍ ഒന്ന്, രണ്ട്.
മെല്‍ബണ്‍ നോര്‍ത്ത് ആന്‍ഡ് വെസ്റ്റ് : ഏപ്രില്‍ മൂന്ന്, നാല്.
ബ്രിസ്ബെയിന്‍: ഏപ്രില്‍ എട്ട്, ഒമ്പത്, പത്ത്.
ടൗണ്‍സ്വില്ലി: ഏപ്രില്‍ 11, 12
സിഡ്നി: ഏപ്രില്‍ 14, 15
കാന്‍ബറ: ഏപ്രില്‍ 16, 17
അഡ്ലെയ്ഡ്: ഏപ്രില്‍ 19, 10, 21
പെര്‍ത്ത്: ഏപ്രില്‍ 22, 23, 24
ഡാര്വിന്: ഏപ്രില്‍ 25, 26, 27