ജോണ്‍ പോള്‍ രണ്ടാമനെ വേദപാരംഗതനായി പ്രഖ്യാപിക്കണം -പോളിഷ് സഭ

 In News

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. വിശുദ്ധന്‍റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22 ന് ഇതാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പോളിഷ് മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് സ്റ്റാനിസ്ലാവ് ഗദെക്ക മാര്‍പാപ്പയ്ക്കു നല്‍കി. പാപ്പാസ്ഥാനത്തിന്‍റെ മുഖം മാറ്റുകയും യൂറോപ്പിന്‍റെയും ലോകത്തിന്‍റെയും ചരിത്രത്തിന്‍റെ ഗതിയെ സ്വാധീനിക്കുകയും ചെയ്തതായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭരണനടപടികളും തീരുമാനങ്ങളുമെന്ന് ആര്‍ച്ചുബിഷപ് ഗദെക്ക പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍റെ പൈതൃകം സമ്പന്നവും വൈവിധ്യപൂര്‍ണവും സര്‍ഗാത്മകവുമായ മാനവചിന്തയുടെ സമന്വയമാണെന്നും ദീര്‍ഘകാലം കൂടി അതിന്‍റെ സ്വാധീനം ലോകത്തില്‍ നിലനില്‍ക്കുമെന്നും പോളണ്ടില്‍ നിന്നുള്ള കാര്‍ഡിനല്‍ സ്റ്റാനിസ്ലാവ് ഡിവിസ് പറഞ്ഞു. കവിതയോടും തത്വചിന്തയോടും ദൈവശാസ്ത്രത്തോടും മിസ്റ്റിസിസത്തോടുമുള്ള ജോണ്‍ പോള്‍ രണ്ടാമന്‍റെ അദമ്യമായ താത്പര്യം അദ്ദേഹത്തിന്‍റെ പാപ്പാശുശ്രൂഷയില്‍ പ്രതിഫലിച്ചിരുന്നുവെന്നും പോളിഷ് മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടുന്നു.

Recent Posts