കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവും ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ പിതാവും കത്തീഡ്രൽ ദേവാലയം സന്ദർശിച്ചു
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവും മെൽബൺ രൂപത ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ പിതാവും നിർമ്മാണത്തിലിരിക്കുന്ന സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയം സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും നിർമ്മാണ പുരോഗതികൾ വിലയിരുത്തുകയും ചെയ്തു. കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണത്തിനു വേണ്ടി സഹകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും അഭിനന്ദിക്കുകയും സമയബന്ധിതമായി നിർമ്മാണം പൂർത്തികരിക്കാൻ സാധിക്കട്ടെ എന്ന് അഭിവന്ദ്യ കർദ്ദിനാൾ പിതാവ് ആശംസിക്കുകയും ചെയ്തു.
വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, മേജർ എപ്പിസ്കോപ്പൽ ചാൻസിലർ റവ.ഡോ. എബ്രഹാം കാവിൽപുരയിടം എന്നിവരും സന്നിഹിതരായിരുന്നു. കത്തീഡ്രൽ വികാരി ഫാദർ വർഗ്ഗീസ് വാവോലിൽ, ഫാദർ ജെയിംസ് അമ്പഴത്തിങ്കൽ, ബിൽഡിംഗ് കമ്മിറ്റി കൺവീനർ ഷിജി തോമസ്,കൈക്കാരന്മാരായ ആന്റൊ തോമസ്, ക്ലീറ്റസ് ചാക്കോ, ബിൽഡിംഗ് കമ്മിറ്റി പ്രതിനിധികൾ, ആർക്കിടെക്റ്റ് ബെന്നിറ്റ് സേവ്യർ, ഡിസൈനർ ജെനി വല്ലൂപ്പാറ എന്നിവർ ചേർന്ന് പിതാക്കന്മാരെ കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരിച്ചു.
Recent Posts