വിശ്വാസ സംസ്കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്: മാർ പുത്തൂർ
ടൗണ്‍സ്വില്‍: വ്യക്തിയുടേയും കുടുംബത്തിന്റെയും ആധ്യാത്മിക നിലനിൽപ്പിന് മാതൃസഭയോടൊപ്പമുള്ള ജീവിതം കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്ന് മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. ടൗണ്‍സ് വില്ലിൽ ഇടവക മധ്യസ്ഥയായ വി.. അൽഫോൻസാ , മാർത്തോമ്മശ്ലീഹാ, വി. സെബസ്ത്യാനോസ് എന്നിവരുടെ സംയുക്ത തിരുനാളിൽ സന്ദേശം നൽകുകയിരുന്നു ബിഷപ്.
ആത്മീയതയുണ്ടെന്ന് അവകാശപ്പെടാനാവും, എന്നാൽ ഈ വിശ്വാസം വഴി തെറ്റാതെ നയിക്കാനും ആനന്ദപൂർവമായ ആഘോഷമാകാനും സഭാ ജീവിതത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് മാർ പുത്തൂർ പറഞ്ഞു. വിശ്വാസവും സംസ്കാരവും തലമുറകൾ കൈമാറാൻ മാതൃസഭകളുടെ സംവിധാനം ഏറെ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൗണ്‍സ് വിൽ അൽഫോൻസാ മിഷൻ വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ബിഷപ്പ് നിർവഹിച്ചു. വിശ്വാസ പരിശീലനത്തിനു നേതൃത്വം നൽകുന്ന ജിൻസി സിബി, ജയ്മോൾ സിബി, ക്രിസ്റ്റിൻ മാത്യു, ജേബിച്ചൻ വർഗീസ്, മിംഗിൾ ജോബി, അനിൽ ആനി, സ്വീറ്റ് ലി ജോയി, സിൽവി റോബിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മൂന്നുനാൾ നീണ്ട തിരുനാളിന്റെ വർണാലങ്കാരങ്ങളും ആഘോഷമായ പ്രദക്ഷിണവും തിരുകർമങ്ങളും പ്രദേശവാസികളുടെ മനം കവർന്നു. ഫാ. ഏബ്രഹാം ചെരിപുറം, ഫാ. തോമസ് മടാന, ഫാ. ജോസ് കോയിക്കൽ, ഫാ. ജോബി ജോസ്, ഫാ. സാജു തേക്കാനത്ത്, ഫാ. ജോണ്‍ കുന്നത്തു മാടപ്പിള്ളിൽ, ഫാ. ജോസഫ് ചാലിച്ചിറയിൽ, ഫാ. സിബിച്ചൻ കൈപ്പൻപ്ലാക്കൽ, ഫാ. ഫ്രാൻസിസ് ഫെറിഗി എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
വികാരി ഫാ. മാത്യു അരീപ്ലാക്കൽ കമ്മിറ്റി ഭാരവാഹികളായ സ്റ്റീഫൻ പള്ളിപ്പുറത്തു മ്യാലിൽ, ഷിജോ മുണ്ടൻമാക്കൽ, മാത്യു മേനാച്ചേരിൽ, ആന്റണി കുന്നുംപുറത്ത്, ജെറീഷ് തെയ്യപ്പതിക്കൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.